രണ്ടു തവണ കയറി വന്നെങ്കിലും വീണ്ടും കുളത്തിലേക്ക് തള്ളിയിട്ടു, മരണമുറപ്പാക്കി; ആറു വയസ്സുകാരൻ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
Pulamanthole vaarttha
മാള :മാള കുഴൂരിൽ ആറു വയസ്സുകാരൻ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി പ്രതി ജോജോ കുളത്തിലേക്കു തള്ളിയിട്ട ഏബൽ രണ്ടു തവണ കയറി വന്നെങ്കിലും പ്രതി വീണ്ടും തള്ളിയിട്ടു. പിന്നീട് മരണമുറപ്പാക്കും വരെ വെള്ളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സംഭവത്തിൽ കൈതാരത്ത് ജോജോയെ (19) പൊലീസ് അറസ്റ്റ് ചെയ്തത് ഇന്നലെയാണ്.ലൈംഗികപീഡന ശ്രമം ഏബൽ ചെറുത്തതിലെ ദേഷ്യമാണ് കൊലപാതകത്തിനു കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കുഴൂർ മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകനാണ് യുകെജി വിദ്യാർഥിയായ ഏബൽ.10ന് വൈകിട്ട് 6.08ന് ജോജോയുടെ ഒപ്പം വീടിനു സമീപത്തുള്ള പാടശേഖരത്തിലേക്ക് പോയ ഏബൽ തിരിച്ചുവരാതായതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ജോജോയുടെ ഒപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനിടെ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ഈ സമയത്തെല്ലാം തിരച്ചിൽ നടത്തുന്നവർക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ഇയാൾ മൊഴി നൽകിയതു പ്രകാരം കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചാമ്പയ്ക്ക തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജോജോ പാടത്തിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിലേക്ക് ഏബലിനെ കൊണ്ടുപോയത്. അവിടെ വച്ച് ഇയാൾ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനാക്കാൻ ശ്രമിച്ചു. കുട്ടി ഇതു തടയുകയും കരയാൻ തുടങ്ങുകയും ചെയ്തതോടെയാണ് ഇയാൾ കുളത്തിലേക്ക് തള്ളിയിട്ടതും തുടർന്ന് ചവിട്ടിത്താഴ്ത്തിയതും. കൊലപാതകം, പോക്സോ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ സമയം രോഷാകുലരായ നാട്ടുകാർ പലവട്ടം ജോജോയെ ആക്രമിക്കാൻ ശ്രമിച്ചു.

ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. മോഷണക്കേസിൽ പ്രതിയായ ഇയാൾ നേരത്തെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.എസ്പി ബി.കൃഷ്ണകുമാർ, ഡിവൈഎസ്പി കെ.ജി.സുരേഷ്, എസ്എച്ച്ഒ മാരായ സജിൻ ശശി, ഇ.ആർ.ബൈജു, എസ്ഐമാരായ സി.കെ.സുരേഷ്, എം.അഫ്സൽ, മുഹമ്മദ്ബാഷി, കെ.ആർ.സുധാകരൻ, കെ.വി.ജസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഏബലിന്റെ മൃതദേഹം തൃശൂർ ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി വൈകിട്ട് വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം തെക്കൻ താണിശേരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കാരം നടത്തി.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved