പുളിക്കൽ പഞ്ചായത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ ഉപരോധം നടത്തി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
Pulamanthole vaarttha
കൊണ്ടോട്ടി : പുളിക്കൽ പഞ്ചായത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധം പോലീസ് അറസ്റ്റ് ചെയ്തു നീക്കി സ്ഥലത്ത് ചെറിയ രീതിയിൽ സംഘർഷം.ഇന്ന് നടന്ന ബോർഡ് മീറ്റിങ്ങിൽ മാലിന്യ സംസ്കരണ യൂണിറ്റിന് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ കഴിയില്ലെന്ന് തീരുമാനം വന്നതോടെയാണ് പ്രതിഷേധം കനത്തത് പുളിക്കൽ പഞ്ചായത്ത് ബോർഡ് മീറ്റിംഗ് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് ആരംഭിച്ചത്.റസാക്ക് പയമ്പ്രോട്ട് തൂങ്ങിമരിക്കാൻ കാരണമായ സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന

യൂണിറ്റിന് സ്റ്റോപ്പ് മെമ്മോ നൽകണമെന്നായിരുന്നു യുഡിഎഫിന്റെയും പ്രധാന ആവശ്യം എന്നാൽ ഇത് നിയമ തടസ്സമുണ്ടെന്ന് അറിയിച്ചു ആവശ്യം നിരാകരിച്ച ബോർഡ് മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതോടെ സെക്രട്ടറിയെ യുഡിഎഫ് മെമ്പർമാർ ഉപരോധിച്ചു. ഇതോടെ സ്ഥലത്ത് ചെറിയ രീതിയിൽ ഒന്നും തള്ളും പിന്നീട് അറസ്റ്റ് ഉണ്ടായി.കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡി ഐപിഎസിന്റെ നേതൃത്വത്തിൽ വലിയ പോലീസ് അന്നാഹം സ്ഥലത്തുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ എം.എൽ എ ടിവി ഇബ്രാഹിമിന്റെ ആവശ്യപ്രകാരം പിന്നീട് വിട്ടയച്ചു

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved