അവഗണനയുടെ ചുവപ്പ് നാടയിൽ കുടുങ്ങിയ രാമപുരത്തെപ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം ഉയരുന്നു.

Pulamanthole vaarttha
രാമപുരം: മൂന്ന് പതിറ്റാണ്ടിലധികമായിഅവഗണനയുടെ ചുവപ്പ് നാടയിൽ കുടുങ്ങിയ രാമപുരത്തെ ആദ്യ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം ഉയരുന്നു.വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കെട്ടിടമാണ് എം.എൽ.എ.ഫണ്ട് ചെലവിട്ട്പുനർ നിർമിക്കുന്നത്. രാമപുരം സ്കൂൾപടിവടക്കാങ്ങര റോഡിലെ കല്ലറംകുന്ന് കോളനിക്ക് സമീപത്ത് പരേതനായപിലാപ്പറമ്പിൽ അലവികുട്ടി ഹാജി സർക്കാരിന് സൗജന്യമായി വിട്ടു നൽകിയ പതിനഞ്ച് സെൻ്റ്സ്ഥലത്താണ് ഇടിഞ്ഞു വീഴാറായിചോർന്നൊലിക്കുന്ന കെട്ടിടമുണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ സ്ഥിരമായി നഴ്സുമാരും മറ്റു ജീവനക്കാരു മുണ്ടായിരുന്നു. പ്രാഥമിക ചികിത്സയും പ്രതിരോധ കുത്തിവെപ്പുകളും ഗർഭിണികൾക്കുള്ള സേവനങ്ങളും കൃത്യമായ പരിചരണങ്ങളും കാലങ്ങളോളം ലഭിച്ചിരുന്നു. കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായ കെട്ടിടത്തിനുള്ളിൽ സേവനങ്ങളെല്ലാം നിലച്ചിരുന്നു ,ബന്ധപ്പെട്ട വകുപ്പുകളുടെഅനാസ്ഥകാരണം കാട് മൂടിഇഴ ജന്തുകളും തെരുവ് പട്ടികളുടേയും വിഹര കേന്ദ്രമായിരിന്നുകെട്ടിടം, അധികാരികളുടെ അവഗണനക്കെതിരെ രണ്ട് വർഷം മുമ്പ് വിവിധ മാധ്യമങ്ങൾവാർത്ത നൽകിയിരുന്നു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved