ഹോട്ടൽ ഉടമയുടെ കൊലപാതകം ആയുധങ്ങൾ ഉപേക്ഷിച്ചത് അങ്ങാടിപ്പുറം ചീരട്ടാമലയിലെ ആളൊഴിഞ്ഞ കുന്നിൻ ചെരുവിൽ

Pulamanthole vaarttha
അങ്ങാടിപ്പുറം : തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിൻ്റെ (58) കൊലപാതകത്തിനു ശേഷം മൃതദേഹം അട്ടപ്പാടിയിൽ ഉപേക്ഷിച്ച പ്രതികൾ തിരിച്ചു വരുന്നതിനിടെ കൊലചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളും ഹോട്ടലുടമ സിദ്ദിഖിൻ്റെ എ ടി എം കാർഡുകളും ഉപേക്ഷിച്ചത് ചീരട്ടാമലയിലെ കുന്നിൻ ചെരുവിൽ .പ്രതികളുമായി എത്തിയ പോലീസ് ഇവ ഇന്ന് കണ്ടെടുത്തു പ്രതികളെ ഇവിടെ എത്തിച്ച പോലീസ് മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ അടക്കമുള്ള ആയുധങ്ങളാണ് ഇവിടെ നിന്നും കണ്ടെടുത്തത് ..അട്ടപ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിച്ചു ചെന്നൈ വഴി രക്ഷപെടുന്നതിനായി സിദ്ധീഖിന്റെ കാറിൽ തന്നെ പ്രതികൾ ഈ വഴി വരികയും ഇവിടെ ആയുധങ്ങൾ ഉപേക്ഷിച്ചു മദ്യപിച്ചതിനു ശേഷം ഇവിടെ നിന്നും ചെറുതുരുത്തിയിൽ എത്തി വാഹനം അവിടെ ഉപേക്ഷിക്കുകയും ചെന്നൈയിലേക്ക് പോകുകയുമായിരുന്നു . മുൻപ് അങ്ങാടിപ്പുറത്ത് വാടകക്ക് താമസിച്ചിരുന്ന പ്രതി ഷിബിലിക്ക് ചീരട്ടാമലയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ അറിയുന്നതിനാലാണ് ഇവിടെ ആയുധങ്ങൾ ഉപേക്ഷിച്ചത്.
സിദ്ദിഖ് രണ്ടു മുറിയെടുത്തത് ആരും സംശയിക്കാതിരിക്കാൻ, ആദ്യം മുറിയിൽ എത്തിയത് ഫർഹാന, സിദ്ദിഖുമായി കിടക്കയിൽ സംസാരിച്ചിരിക്കേ ഷിബിലിയും ആഷിഖും എത്തി: തന്നെ നഗ്നനാക്കാനും സ്വയം നഗ്നയാകാനുമുള്ള ഫർഹാനയുടെ ശ്രമത്തെ സിദ്ദിഖ് എതിർത്തു
തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിൻ്റെ (58) കൊലപാതകം ഹിട്രാപ്പിനിടെയാണെന്ന കുറ്റസമ്മതം പ്രതികൾ നടത്തിക്കഴിഞ്ഞു. സിദ്ദിഖും കേസിലെ പ്രതിയായ ഫർഹാനയും (19) തമ്മിൽ മുൻപരിചയമുണ്ടായിരുന്നു എന്നാണ് വിവരങ്ങൾ. സിദ്ദിഖും ഫർഹാനയുടെ പിതാവും ഗൾഫിൽ വച്ച് പരിചയക്കാരാണ്. ഇത് നാട്ടിൽ വന്നപ്പോഴും തുടരുകയായിരുന്നു. ഈ ബന്ധത്തെ ഫർഹാന മറ്റൊരു വിധത്തിലാണ് ഉപയോഗപ്പെടുത്തിയത്. ഷിബിലിയെ ഹോട്ടലിൽ ജോലിക്കായി പറഞ്ഞുവിട്ടതും ഫർഹാനയുടെ തന്ത്രമായിരുന്നു. അവിടെചെന്ന് കാര്യങ്ങൾ മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഫർഹാനയുടെയും ഷിബിലിയുടെയും നീക്കങ്ങൾ. ഹോട്ടൽ ജോലിക്കിടെ സിദ്ദിഖിൻ്റെ എടിഎം പിൻ നമ്പർ പോലും ഷിബിലി മനസ്സിലാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫർഹാനയായിരുന്നു. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ദിഖിനോട് ഫർഹാന ആവശ്യപ്പെടുകയായിരുന്നു. ഇവർ തമ്മിൽ നേരത്തെ ഇത്തരത്തിൽ ഹോട്ടലുകളിൽ സന്ധിച്ചിരുന്നുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. പലതവണ സിദ്ദിഖ് പറയാതെ പോയിട്ടുണ്ടെന്നും പിറ്റേന്നു മാത്രമേ മടങ്ങിയെത്തുമായിരുന്നുള്ളു എന്നും സിദ്ദിഖിൻ്റെ മകനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ പുറത്തേക്കുള്ള യാത്രകളെല്ലാം ഫർഹാനയ്ക്കൊപ്പമായിരുന്നോ എന്ന സംശയമാണ് പൊലീസിനുള്ളത്. ഇക്കാര്യത്തിലും കൂടുതൽ അന്വമഷണം നടക്കുന്നുണ്ട്.
ഒരു റൂമിനു പകരം രണ്ടു റൂം എടുത്തതും ബുദ്ധിപൂർവ്വമായിരുന്നു. രണ്ടുപേരും രണ്ടു റൂമിൽ താമസിക്കുന്നുവെന്ന് ഹോട്ടലുകാർക്ക് തോന്നാൻ വേണ്ടിയായിരുന്നു ആ ത്തരത്തിലൊരു നീക്കം നടത്തിയത്. തുടർന്നാണ് സിദ്ദിഖ് ഹോട്ടലിൽ രണ്ടു റൂം ബുക്ക് ചെയ്തത്. റൂമിൽ ഫർഹാനയെ സിദ്ദിഖ് കാത്തിരിക്കുന്നതിനിടയിൽ പുറത്ത് ഷിബിലിക്കൊപ്പമായിരുന്നു ഫർഹാന എത്തിയത്. ആഷിക് ഈ സമയം തൊട്ടടുത്തു തന്നെയുണ്ടായിരുന്നു. ഷിബിലിയും ഫർഹാനയും ഹോട്ടലിൽ എത്തിയ ശേഷം ഫർഹാന സിദ്ദിഖിൻ്റെ റൂമിലേക്കു പോയി. ഫർഹന പോയത് ഏത് റൂമാണെന്നു നോക്കി വച്ച ശേഷം ഷിബിലി ആഷിഖിനെ വിളിച്ചുവരുത്തി. ഈ സമയത്ത് ഫർഹാന സിദ്ദിഖിൻ്റെ അടുത്തിരുന്ന് സംസാരിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടയിൽ സിദ്ദിഖ് മദ്യപിച്ചതായും പറയപ്പെടുന്നുണ്ട്. ഈ സമയത്താണ് ഷിബിലിയും ആഷിഖും റൂമിലേക്ക് കടന്നെത്തിയത്. ഷിബിലിയെ കണ്ടതോടെ സിദ്ദിഖ് ഞെട്ടുകയായിരുന്നു. സിദ്ദിഖിനേയും ഫർഹാനയേയും ചേർത്തു നിർത്തി ഫോട്ടോ എടുക്കാനായിരുന്നു ആഷിഖിൻ്റെയും ഷിബിലിയുടെയും നീക്കം. ഇതിനായി ഫർഹാന നഗ്നയാകാനുള്ള ശ്രമങ്ങളും നടത്തി. മറ്റിരുവരും സിദ്ദിഖിനെ നഗ്നനാക്കാൻ ശ്രമിച്ചതോടെ സിദ്ദിഖ് അതിനെ എതിർത്തു. ഇതിനിടയിലാണ് കൊലപാതകം നടന്നത്. ഫര്‍ഹാനയാണ് ബാഗില്‍ ചുറ്റിക കരുതിയിരുന്നത്. സിദ്ദിഖ് എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ നേരിടാനായിരുന്നു ഇത്. ഇതുകൊണ്ട് ഷിബിലി അടിക്കുകയായിരുന്നു. ആഷിക്ക് സിദ്ദിഖിൻ്റെ വാരിയെല്ലുകള്‍ ചവിട്ടിയൊടിക്കുകയായിരുന്നു.
കൊലപാതകം നടത്തിയ 18ന് മാനാഞ്ചിറയിലെ കടയില്‍നിന്ന് ഒരു ട്രോളി ബാഗാണ് ആദ്യം വാങ്ങിയത്. അതില്‍ മൃതദേഹം കയറുന്നില്ലെന്നു കണ്ടപ്പോള്‍ അടുത്ത ദിവസം പോയി കട്ടര്‍ വാങ്ങിച്ചു. ഒപ്പം ഒരു ട്രോളി ബാഗ് കൂടി വാങ്ങി. കൊലപാതകം നടത്തിയ മുറിയുടെ ബാത്ത് റൂമില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയതെന്നും പ്രതികൾ സമ്മതിച്ചു. ഈ സമയത്ത് ഫർഹാന കൂടെയുണ്ടായിരുന്നു എന്നും മൃതദേഹം കഷ്ണങ്ങളാക്കുന്നതിനയിൽ തറയിൽ പടർന്ന ചോര വസ്ത്രങ്ങളിൽ തുടച്ചത് ഫർഹാനയായിരുന്നു എന്നുമാണ് വിവരം. തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ രണ്ടു ട്രോളി ബാഗില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും പ്രതികൾ വ്യക്തമാക്കി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും രക്തം തുടച്ച വസ്ത്രങ്ങളുമെല്ലാം മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു. ഈ സ്ഥലത്തെക്കുറിച്ച് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ അവിടെ എത്തിച്ച് തെളിവെടുപ്പു നടത്തുമെന്നും പൊലീസ് പറഞ്ഞു.