മലപ്പുറം കരുവാരക്കുണ്ടില്‍ മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
Pulamanthole vaarttha
മലപ്പുറം : കരുവാരക്കുണ്ടിലെ മലയുടെ മുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അജ്മല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും താഴെയെത്തിച്ചത്. കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കല്‍ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് ഇന്നലെ രാവിലെ 11ഓടെയാണ് ട്രക്കിങിനു പോയത്. വൈകിട്ട് കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്തുള്ള കൂമ്പന്‍ മലയില്‍ ഇവര്‍ പെട്ടുപോവുകയായിരുന്നു. ശക്തമായ മഴയില്‍ ചോലകള്‍ നിറഞ്ഞതോടെയാണ് ഇവര്‍ക്ക് വഴിതെറ്റിയത്. തിരികെയെത്തിയ മൂന്നാമനായ ഷംനാസ് ആണ് മറ്റുള്ളവര്‍ മലയില്‍ കുടുങ്ങിയതായി പുറത്തറിയിച്ചത്. വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു

കഴിഞ്ഞ ദിവസം വൈകിട്ടോടെ മലമുകളിൽ പെയ്ത മഴയിൽ ചോലകളിൽ വെള്ളം കയറിയതോടെ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീണു. ഇവർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതായി. മൂന്നാമൻ വൈകിട്ട് ആറു മണിയോടെ താഴെയെത്തി വിവരം അറിയിച്ചു. എന്നാൽ, കൂട്ടുകാർ കിടക്കുന്നത് ഏതു ഭാഗത്താണെന്ന് ഇയാൾക്ക് ധാരണയില്ലായിരുന്നു. തുടർന്നാണ് പൊലീസും അഗ്നിശമന സേനാ വിഭാഗവും തിരച്ചിലിനായി പുറപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved