ദുരന്തമുഖത്ത് രക്ഷാപ്രർത്തനം നടത്താൻ ജില്ലയിൽ ‘ആപ്തമിത്ര’ സന്നദ്ധ സേന സജ്ജം

Pulamanthole vaarttha
മലപ്പുറം : ദുരന്തമുഖത്ത് രക്ഷാപ്രർത്തനത്തിന് പിന്തുണ നൽകാൻ ‘ആപ്തമിത്ര’ സന്നദ്ധ സേന സജ്ജമായി. കേന്ദ്ര-സംസ്ഥാന സേനകൾക്ക് ആവശ്യമായ പിന്തുണ സഹായം നൽകാനും സേനയുടെ അസാന്നിധ്യത്തിൽ അത്യാവശ്യമായി വരുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പൊതുസമൂഹത്തിന് പരിശീലനം നൽകി സജ്ജമാക്കുന്ന പദ്ധതിയാണ് ആപ്തമിത്ര. ജില്ലയിൽ നിന്നും 500 പേർക്കാണ് പരിശീലനം നൽകിയത്. പരിശീലനം ലഭിച്ചവരുടെ പാസിങ് ഔട്ട് പരേഡ് എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരേഡ് അഭിവാദ്യം ചെയ്തു. 18നും 40നും ഇടയിൽ പ്രായമുള്ളവരാണ് ആപ്തമിത്രയിലുള്ളത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പരിശീലനം നൽകിയത്. സംസ്ഥാനത്താകെ 4300 പേർക്കായിരുന്നു പരിശീലനം. കൂടുതൽ പേർ പരിശീലനം നേടിയത് മലപ്പുറത്താണ്. നിലമ്പൂർ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത 101 ഗോത്ര വർഗ്ഗക്കാരും ആപ്തമിത്ര പരിശീലനം നേടിയിട്ടുണ്ട്. അഗ്നി സുരക്ഷ, ദുരന്ത ലഘൂകരണം, പ്രഥമ ശുശ്രൂഷ, ജല രക്ഷ, അപകട പ്രതികരണം. വയർലസ് കമ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ 12 ദിവസത്തെ തിയറി, പ്രായോഗിക പരിശീലനം വളണ്ടിയർമാർക്ക് നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ, ഡി.വൈ.എസ്.പി പി അബ്ദുൽ ബഷീർ, എം.എസ്.പി അസി. കമാൻഡന്റ് എം രതീഷ്, ഫയർ ഓഫീസർമാരായ സി ബാബുരാജ്, എം രാജേന്ദ്രൻ, എം.കെ പ്രമോദ്, പി പ്രദീപ് എന്നിവർ പങ്കെടുത്തു.
ദുരന്തമുഖത്ത് കൈത്താങ്ങാവാൻ കാടിന്റെ മക്കളും
നിലമ്പൂർ മേഖലയിലെ 101 ഗോത്രവിഭാഗക്കാരാണ് ‘ആപ്തമിത്ര’ സന്നദ്ധ സേനയുടെ ഭാഗമായത്. ദുരന്തമുണ്ടായാൽ പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്താണ് ഗോത്ര വിഭാഗക്കാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചത്. പുഞ്ചക്കൊല്ലി, മാഞ്ചീരി, ആളക്കൽ, മുണ്ടക്കടവ്, നെടുങ്കയം തുടങ്ങി പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള കോളനികളിൽ നിന്നുള്ളവരാണ് പരിശീലനം നേടിയവരിലുള്ളത്. 2018-19 പ്രളയത്തിൽ കോളനികളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും സന്നദ്ധ പ്രവർത്തനത്തിനും ഏറെ പ്രയാസം നേരിട്ടിരുന്നു. ഇതാണ് ഗോത്രവിഭാഗക്കാർക്ക് പരിശീലനം നൽകാൻ കാരണം. 10 കിലോമീറ്റർ ദൂരം നടന്ന് എത്തേണ്ട പ്രദേശത്തുള്ളവരും പരിശീലനം നേടിയവരിലുണ്ട്. നിലമ്പൂർ കെ.എഫ്.ആർ.എ, ഫയർ സ്റ്റേഷൻ എന്നിവടങ്ങളിലായിരുന്നു പരിശീലനം. 12 ദിവസങ്ങളിലായി പകൽ സമയത്തായിരുന്നു പരിശീലനം. വന്യമൃഗ ശല്യം മൂലം തിരിച്ചുപോക്ക് ബുദ്ധിമുട്ടായതിനാൽ പരിശീലന സമയത്ത് താമസ സൗകര്യവും നൽകിയിരുന്നു. സംസ്ഥാനത്ത് മലപ്പുറത്ത് മാത്രമാണ് ഗോത്രവിഭാഗക്കാർക്ക് പരിശീലനം നൽകിയിട്ടുള്ളത്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved