അനാഥ ബാല്യങ്ങളുടെ തേങ്ങൽ കുറുവ വറ്റല്ലൂർ മേക്കുളമ്പ് ഗ്രാമം കണ്ണീരിൻ്റെ തീരത്ത് തനിയെ

Pulamanthole vaarttha
വറ്റല്ലൂർ : കഴിഞ്ഞ മൂന്ന് മാസമായി ദുഃഖ വാർത്തകൾ മാത്രം കേട്ടുണരുന്ന വറ്റല്ലൂർ മേക്കുളമ്പ്ഗ്രാമം ഇന്നും തേങ്ങുകയാണ്. മൂന്നുമാസത്തിനിടെ നാല് യുവാക്കളുടെ വിടവാങ്ങൽ ഗ്രാമത്തിനെ ഞെട്ടലില്‍ നിന്ന് മുക്തരാക്കുന്നില്ല. തന്റെ ഉപ ജീവനമാർഗമായ ഓട്ടോറിക്ഷ ഓടിച്ചിരുന്ന പെലത്തൊടി കബീർ എന്ന കുഞ്ഞാണി. ഓട്ടോ ഓടിച്ച് ലഭിക്കുന്ന സമ്പാദ്യം ഒരുക്കൂട്ടി വീട് വെച്ച് അതിൽ അന്തിയുറങ്ങി കൊതി തീരുംമുമ്പ് ചട്ടിപ്പറമ്പ് മാർക്കറ്റിനടുത്ത് സെപ്റ്റബർ അഞ്ചിനുണ്ടായ അപകടത്തിൽ മരിച്ചതായിരുന്നു ആദ്യ ദുഃഖവാർത്തയായി ഗ്രാമത്തിലെത്തിയത് . പിന്നീട് വെറും ഒരു മാസം പിന്നിട്ടിരിക്കെ ഒക്ടോബർ പന്ത്രണ്ടിന് കബീറിൻ്റെ സുഹൃത്തായ നൗഷാദ് കോട്ടയിൽ എന്ന യുവാവും വാഹന അപകടത്തിൽ പൊലിഞ്ഞു. മഹല്ല് കമ്മിറ്റിയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും സജീവ പ്രവർത്തകനായിരുന്നു നൗഷാദ്.ആഴ്ചകൾ പിന്നിട്ടിരിക്കെ ഒക്ടോബർ 28 ന് സാമൂഹ്യ പ്രവർത്തകനായ മഠത്തിൽ അബ്ദുസ്സലാം എന്ന യുവാവും നാടിന് നൊമ്പരമായി വിടവാങ്ങി, ദിവസങ്ങൾക്കുള്ളിൽ നവംബർ 12ന് തലമുറകളുടെ ഗുരുനാഥനായ പെല തൊടി സെയ്താലി മുസ്ല്യാര്യം വിട പറഞ്ഞു.കഴിഞ്ഞ കോവിഡ് കാലത്താണ് മുസ്ല്യാരുടെ ഭാര്യ ഹലീമ മരിച്ചത്.
ജന്മ വൈകല്യങ്ങളാൽ സാമൂഹ്യ പരിഗണന അർഹിക്കുന്ന രണ്ട് ആൺമക്കളെ തനിച്ചാക്കിയാണ് മുസ്ല്യാർ വിടവാങ്ങിയത് എന്നത് നാടിന് വലിയ തേങ്ങലായി . ദുഃഖ വാർത്തകളറിഞ്ഞ് മരവിച്ചിരിക്കുന്നതിനിടെ വീണ്ടും ദുഃഖ വാർത്തകളുടെ പരമ്പരയാണ് ഈ ഗ്രാമത്തിലെ തേടിയെത്തിയത് , ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ട അനാഥബാല്യങ്ങൾക്കുൾപ്പെടെ നിരവധി കുടുംബങ്ങൾക്ക് വർഷങ്ങളായി താങ്ങും തണലുമായിരുന്ന സി എച്ച് സലീം എന്ന സാമൂഹിക പ്രവർത്തകനാണ് കഴിഞ്ഞ ദിവസം നവംബർ 24 ന് വിട പറഞ്ഞത് വലിയ
വിടവാണ് നാടിനുണ്ടാക്കിയത് .മേക്കുളമ്പ് ഗ്രാമത്തിന് നഷ്ടപ്പെട്ടത് സമാനമനസ്ക്കരായ നാല് പൊതു പ്രവർത്തകരേയാണ്, മേക്കുളമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള ഹിമായ റിലീഫ് ചാരിറ്റി ട്രസ്റ്റിന്റെചെയർമാൻ കൂടിയായിരുന്നു പ്രവാസി ബിസ്നസ്സ്ക്കാരനായ സി എച്ച്.സലീം. പ്രായമുള്ള പിതാവിന്റെ ആഗ്രഹപ്രകാരം ഉപ്പ,ഉമ്മ, ഭാര്യ, മക്കൾ ഉൾപ്പെടുന്ന കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ പോയതായിരുന്നു. അദ്ദേഹം പോകുന്നതിന്റെ തലേദിവസം യാത്ര പറഞ്ഞപ്പോൾ തന്നെ ഏൽപ്പിച്ച മഹല്ലിന്റെ ഉത്തരവാദിത്തങ്ങൾ ഓർത്തെടുത്ത് അതെല്ലാം വിശദമായി സംസാരിച്ചു.ആരോടും യാത്ര ചോദിക്കുന്നില്ലെന്നും ഇടക്ക് പോയി വരുന്നതല്ലേ 15 ദിവസം കൊണ്ട് തിരിച്ചു വരുമെന്നും പറഞ്ഞു വിമാനം കയറിയ സലീം പിന്നീട് തിരിച്ചു വന്നില്ല. തന്നെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബത്തെയും തൻറെ ചെറിയ മക്കളെയും താൻ സഹായിച്ചു കൊണ്ടിരുന്നു അനാഥ ബാല്യങ്ങളേയും തനിച്ചാക്കി കഴിഞ്ഞ ദിവസം സലീം മടങ്ങിയത് വറ്റല്ലൂർ മേക്കുളമ്പ് ഗ്രാമത്തിന് കണ്ണീർ മഴയുതിർത്തായിരുന്നു
https://fb.watch/h5EREcoDAp/
എഴുത്ത് : ഷമീർ രാമപുരം
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved