വാക് തർക്കത്തിനിടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
Pulamanthole vaarttha
പാലക്കാട്: വാക്കുതർക്കത്തിനിടെ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെ പുതുനഗരം പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവായൂർ പിട്ടുപീടികയിലെ ആയില്യം കോംപ്ലക്സിൽ വാടകയ്ക്കു താമസിക്കുന്ന കെ. മണികണ്ഠനെയാണ് (31) അറസ്റ്റ് ചെയ്തത്. ഭാര്യ അനുപ്രിയ (31) മരിച്ച സംഭവത്തിലാണ് നടപടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മണികണ്ഠനും അനുപ്രിയയും തമ്മിൽ വാക്കുതർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അനുപ്രിയ മരിച്ചു. വൈകുന്നേരത്തോടെ വീട്ടിൽ നിന്ന് നിലവിളി കേട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാർ പുതുനഗരം പൊലിസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ്് മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചിറ്റൂർ അഞ്ചാംമൈൽ അയാവുചള്ളയിൽ അപ്പുക്കുട്ടന്റെയും ഓമനയുടെയും മകളാണ് അനുപ്രിയ. ആത്മിക (8), അനാമിക (6) എന്നിവർ മക്കളാണ്. അനിൽകുമാർ സഹോദരനാണ്.
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved