അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു
Pulamanthole vaarttha
അബുദാബി : അബൂദബിയിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ മുസ്ലിയാർ കോക്കഞ്ചേരി (53), കാസർകോട് കുമ്പള സ്വദേശിയും ബേക്കൽ മൗവ്വലിൽ താമസക്കാരനുമായ മുഹമ്മദ് അഷ്റഫ് (54) എന്നിവരാണ് മരിച്ചത്. അബൂദബിയിലെ ഷഹാമയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.
ഷാർജയിൽനിന്ന് അബൂദബിയിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം ഷഹാമയിൽ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടുപേരുടെയും മൃതദേഹം അബൂദബി മഫ്റഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. മരണത്തിനിടയാക്കിയ വാഹനാപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിയിട്ടില്ല. അജ്ഞാതർ എന്ന നിലയിലാണ് ഇവരെ പോലീസ് ആശുപത്രിയിലെത്തിച്ചത്. ഏറെക്കാലമായി യു.എ.ഇയിൽ പ്രവാസിയാണ് മുഹമ്മദ് അഷ്റഫ്. ഹംസ മുസ്ലിയാർ സന്ദർശക വിസയിലുമായിരുന്നു
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved