കോഴി ഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ്സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Pulamanthole vaarttha
പെരിന്തൽമണ്ണ :മലപ്പുറം ജില്ലയിലെ കാപ്പ് വെട്ടത്തൂരിൽ കോഴി ഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരണപ്പെട്ടു വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് മരണപ്പെട്ടത്. കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ വെച്ച് ബുധനാഴ്ച (2026 ഓഗസ്റ്റ് 26) രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടം കോഴി ഫാമിൽ ജോലി ചെയ്യുന്നതിനിടയിൽ ഇവർക്ക് അപ്രതീക്ഷിതമായി ശക്തമായ വൈദ്യുതാഘാതം (ഷോക്ക്) ഏൽക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇരുവരുടെയും മരണം സംഭവിച്ചു
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved