അച്ഛനെയും അമ്മയെയും വെട്ടി കൊലപ്പെടുത്തിയ മകൻ പിടിയിൽ
Pulamanthole vaarttha
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് അച്ഛനെയും അമ്മയെയും മകന് കൊലപ്പെടുത്തി. എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന് എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന് അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷന് സെന്ററില്‍ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കൊലപാതകത്തിനു പിന്നാലെ പ്രതി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്ത് പള്ളി വികാരിയെ അറിയിക്കുകയും പിന്നാലെ നാട്ടുകാര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
നെടുങ്കണ്ടത്തു നിന്ന് എത്തിയ പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തി. വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇയാള്‍ക്ക് ചികിത്സ നല്കിയ ശേഷം ചോദ്യം ചെയ്യും. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ രാവിലെ വീട്ടില്‍ എത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved