പുത്തൂർ ഇറക്കത്തിൽ തണ്ണി മത്തൻ ലോറി കെട്ടിടത്തിലേക്ക് പാഞ്ഞുകയറി അപകടം; തമിഴ്നാട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്.
Pulamanthole vaarttha
കോട്ടക്കൽ : കോട്ടക്കലിൽ പെരിന്തൽമണ്ണ റോഡിലെ പുത്തൂർ ഇറക്കത്തിൽ തണ്ണി മത്തൻ ലോഡ് കയറ്റി വന്ന ഐഷർ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് പാഞ്ഞു കയറി രണ്ടുപേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിന്നും കോട്ടക്കലിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന തിരുച്ചിറപ്പള്ളി സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. അപകടവിവരമറിഞ്ഞ് തൊട്ടടുത്ത നിമിഷം തന്നെ സ്ഥലത്തെത്തിയ മലപ്പുറം അഗ്നിരക്ഷാസേന, തകർന്ന ഡ്രൈവിംഗ് ക്യാബിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ നിഷാന്തിനെ (23) സാഹസികമായി രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റ ഇയാളെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ക്ലീനർ മുരുകേഷിനെ (49) അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചിരുന്നു. മലപ്പുറം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved