കുരുവമ്പലം സ്വദേശി സിനാന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി.
Pulamanthole vaarttha
പുലാമന്തോൾ : കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീർ – ജസീമ ദമ്പതികളുടെ 19 വയസ്സുകാരനായ മകൻ മുഹമ്മദ് സിനാന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താൻ നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകിയത്. സിനാന്റെ അമ്മാവനും ജില്ലാ മുൻ കെ.എസ്.യു പ്രസിഡന്റുമായ ജിഷാം പുലാമന്തോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയിലാണ് നിർദ്ദേശം. 2026 മാർച്ച് 10നാണ് മുഹമ്മദ് സിനാനെ മലപ്പുറത്തു നിന്ന് കാണാതായത്. തുടർന്ന് കൊളത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് മാർച്ച് 11ന് തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് സമീപം പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയും ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തു. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. മരണ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാർച്ച് 16ന് അന്നത്തെ മുഖ്യമന്ത്രിക്കും കേരള ഡി.ജി.പിക്കും ജിഷാം നിവേദനം നൽകിയിരുന്നു. എന്നാൽ അഞ്ച് മാസം പിന്നിട്ടിട്ടും കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയത്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved