തൃശ്ശൂരിൽ ലോറിയിടിച്ച് തിരുമിറ്റക്കോട് സ്വദേശി മരണം: കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം
Pulamanthole vaarttha
തൃശ്ശൂർ : പുതുക്കാട്ടിൽ ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. ഇത് വെറുമൊരു റോഡപകടമല്ലെന്നും, മനഃപൂർവം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ഗുരുതരമായ ആരോപണം. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് കുടുംബം പറയുന്നു.
അപകടത്തിന് ഏകദേശം 15 മിനിറ്റ് മുമ്പ് ലോറി ഡ്രൈവറും റിജാസും തമ്മിൽ വാക്കുതർക്കം നടന്നിരുന്നുവെന്നും കുടുംബം ആരോപിച്ചു. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലേക്കും അപകടത്തിലേക്കും നയിച്ചതെന്ന് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിജാസിന്റെ സുഹൃത്ത് അറിയിച്ചതായും കുടുംബം വ്യക്തമാക്കി. ബൈക്കിന് മുന്നിൽ സഞ്ചരിച്ചിരുന്ന കാറിന്റെ റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും ഈ വാദങ്ങൾക്ക് പിന്തുണ നൽകുന്നതാണെന്നാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved