വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവം: വീണ്ടും പരാക്രമം; ജാമ്യപത്രം വലിച്ചുകീറി കൂറ്റനാട് സ്വദേശിയായ യുവാവ്
Pulamanthole vaarttha
നെടുമ്പാശ്ശേരി: ബാടിക് എയർലൈൻസ് വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പാലക്കാട് കൂറ്റനാട് സ്വദേശിയായ ജംഷീർ അത്താണിക്കലി (36) മജിസ്ട്രേറ്റിന് മുന്നിലും പരാക്രമം നടത്തി. ജാമ്യപത്രങ്ങൾ വലിച്ചുകീറിയാണ് ഇയാൾ കോടതിയിൽ ബഹളം വെച്ചത്. പൊലീസ് സമയോചിതമായി ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്രാഥമിക പരിശോധനയിൽ ഇയാൾക്ക് ഗുരുതര മാനസിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. കോലാലംപൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള ബാടിക് എയർലൈൻസ് വിമാനത്തിൽ യാത്രയ്ക്കിടെ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയും യാത്രക്കാരോടും വിമാന ജീവനക്കാരോടും അക്രമാസക്തമായി പെരുമാറുകയും ചെയ്തതിനാണ് ജംഷീറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വീണ്ടും നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved