മേലാറ്റൂരിൽ നാട്ടിലിറങ്ങിയ കാട്ടാന മണിക്കൂറുകളോളം ജനങ്ങൾ ഭീതിയിലാക്കി
Pulamanthole vaarttha
മേലാറ്റൂർ : മേലാറ്റൂരിൽ നാട്ടുകാരെ രീതിയിലാക്കി കാട്ടാന. കാടിറങ്ങി രണ്ടു ദിവസങ്ങളിലായി ജനങ്ങളെ ഭീതിയിലാക്കിയ കാട്ടാനയെ ഒടുവിൽ അധികൃതർ കാട് കയറ്റി . കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ എടപ്പറ്റ ആവണിയം കുന്നിലേക്കു കയറിയ കൊമ്പനാന രാത്രി പത്തരയോടെ മേലാറ്റൂരിലെത്തി. പിന്നീട് പുല്ലിക്കുത്ത്, വലിയപറമ്പ് ഭാഗങ്ങളിലൂടെ നീങ്ങി രാത്രി വൈകി കിടക്കുംപാടത്ത് എത്തിയിട്ടുണ്ട്. മഴ വകവയ്ക്കാതെ വനംവകുപ്പിന്റെ ആർആർടി ടീമും ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരും 24 മണിക്കൂറോളം കരുവാരകുണ്ട്, തുവ്വൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളെ ഭീതിയിൽ നിർത്തിയ കാട്ടുകൊമ്പൻ ഒടുവിൽ കാട് കയറി. ദ്രുതകർമ സേനയുടെയും വനംവകുപ്പിന്റെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്താലാണ് വ്യാഴാഴ്ച രാത്രിയോടെ ആന കാടണഞ്ഞത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് അരിമണലിൽ സംസ്ഥാന പാത കടന്നെത്തിയ ആന പുലർച്ചെ വരെ മേഖലയിലെ വീടുകൾക്കിടയിലൂടെ നാശം വിതച്ച് വിറളി പൂണ്ട് ഓടുകയായിരുന്നു

തെക്കുംപുറം ഭാഗത്തുനിന്ന് ഉച്ചയോടെ നീങ്ങിയ ആന ഒലിപ്പുഴ നീന്തിക്കടന്നാണ് ചിറയക്കോട് വഴി എടപ്പറ്റ പഞ്ചായത്തിലേക്കു കടന്നത്. ഏപ്പിക്കാട്, പുല്ലാനിക്കാട്, കല്ലാംപാറ, ആലുംകുന്നിലൂടെ നിങ്ങിയാണ് ആവണിയം കുന്നിലേക്കു കയറിയത്. കടന്നുപോന്ന മേഖലകളിൽ ആക്രമണമൊന്നും കാട്ടിയില്ലെങ്കിലും വീണ്ടും കാട്ടാന ഇറങ്ങുമെന്ന ഭീഷണിയിലാണ് നാട്ടുകാർ
മേലാറ്റൂർ : മേലാറ്റൂരിൽ നാട്ടുകാരെ രീതിയിലാക്കി കാട്ടാന. കാടിറങ്ങി രണ്ടു ദിവസങ്ങളിലായി ജനങ്ങളെ ഭീതിയിലാക്കിയ കാട്ടാനയെ ഒടുവിൽ...
വടകര: കോഴിക്കോട് ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം നടത്താനായി നാലംഗ...
കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു....
© Copyright , All Rights Reserved