ഗ്യാസ് കണക്ഷൻ ഇ-കെവൈസി: ജൂലൈ 31-നകം പൂർത്തിയാക്കിയില്ലെങ്കിൽ വിതരണം തടസ്സപ്പെടും; ഉപഭോക്താക്കൾക്ക് കർശന നിർദ്ദേശം.
Pulamanthole vaarttha
കോഴിക്കോട് : ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾ 2026 ജൂലൈ 31-നകം ഇ-കെവൈസി (ബയോമെട്രിക്) നടപടികൾ നിർബന്ധമായും പൂർത്തിയാക്കണമെന്ന് അധികൃതർ. നിശ്ചിത സമയത്തിനുള്ളിൽ കെവൈസി പൂർത്തിയാക്കാത്തവർക്ക് ഗ്യാസ് വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഈ അടിയന്തര അറിയിപ്പ്. ഇതുവരെ ബയോമെട്രിക് ഇ-കെവൈസി ചെയ്തിട്ടില്ലാത്ത എല്ലാ ഉപഭോക്താക്കളും ഈ നടപടിക്രമം പൂർത്തിയാക്കണം. ഇതിനകം കെവൈസി ചെയ്ത സാധാരണ ഉപഭോക്താക്കൾ വീണ്ടും ചെയ്യേണ്ടതില്ല. എന്നാൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കളും നിലവിൽ സബ്സിഡി ലഭിക്കുന്നവരും എല്ലാ വർഷവും ഇ-കെവൈസി പുതുക്കി പൂർത്തിയാക്കേണ്ടതുണ്ട്. കണക്ഷൻ ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കിൽ, കണക്ഷൻ നിയമാനുസൃത അവകാശിയുടെ പേരിലേക്ക് മാറ്റിയ ശേഷം വേണം ഇ-കെവൈസി പൂർത്തിയാക്കാൻ. ഉടമ വിദേശത്തോ മറ്റോ ആയതിനാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ, രേഖകൾ സമർപ്പിച്ച് അർഹരായ അവകാശിയുടെ പേരിലേക്ക് കണക്ഷൻ മാറ്റിയ ശേഷം കെവൈസി നടപടികൾ ചെയ്യേണ്ടതാണ്. അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ, ബന്ധപ്പെട്ട ഗ്യാസ് ഏജൻസികൾ എന്നിവിടങ്ങളിൽ കെവൈസി ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. അവസാന തീയതി വരെ കാത്തിരിക്കാതെ ഉപഭോക്താക്കൾ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് സയ ഇൻഡെയ്ൻ സർവീസസ് ഇ-കെവൈസി കോ-ഓർഡിനേറ്റർ. പരമാവധി ഉപഭോക്താക്കളെ ഫോൺ വഴി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരികയാണെന്നും അദ്ദേഹം.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved