മീൻ ഫ്രൈയിൽ ഉപ്പ് കുറഞ്ഞു; ഹോട്ടലുടമ ഷെഫിനെ വെട്ടി
Pulamanthole vaarttha
കൊച്ചി: മീൻ ഫ്രൈയിൽ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടി. എറണാകുളം അങ്കമാലി മീൻവിലാസം റെസ്റ്റോറന്റിലാണ് സംഭവം. ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഇയാളുടെ കയ്യിൽ ആഴത്തിൽ മുറിവേറ്റു. സംഭവത്തിൽ അങ്കമാലി പൊലീസ് കേസെടുത്തു.
ഉടമയായ മുഹമ്മദ് ഉബൈസാണ് വെട്ടിയതെന്നാണ് പരാതി. ഹോട്ടലിന്റെ നാല് ഉടമകളിലൊരാളാണ് ഉബൈസ്. ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുമ്പോൾ മീൻ ഫ്രൈ ആവശ്യപ്പെടുകയായിരുന്നു. ഷെഫ് മീൻ ഫ്രൈ കൊടുത്തപ്പോൾ ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് പറഞ്ഞു. ഹോട്ടലിന്റെ ഫ്രീസർ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാൻ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ലല്ലോ എന്ന് ഷെഫ് പറഞ്ഞു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്.
ഷെഫ് അടുക്കളയിലേക്ക് മടങ്ങിയപ്പോൾ പ്രകോപിതനായ ഉടമ പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയിൽ വെട്ടുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റതിനെ തുടർന്ന് ഇയാൾ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സ തേടി സംഭവത്തിൽ പോലീസ് കേസെടുത്തു
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved