ഗിയർ മാറ്റുന്ന ‘സ്റ്റൈൽ’ കണ്ട് പ്രണയം; പാകിസ്ഥാനിൽ നിന്നൊരു വ്യത്യസ്ഥ വിവാഹം
Pulamanthole vaarttha
ലാഹോര്‍:പല തരത്തിലുള്ള പ്രണയങ്ങള്‍ ലോകം കണ്ടിട്ടുണ്ട്.എന്നാല്‍‘കാറിന്റെ ഗിയർ മാറ്റുന്ന രീതി കണ്ട് പ്രണയം തോന്നുക’– വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷേ അത്തരമൊരു പ്രണയകഥ സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ . പാക്കിസ്ഥാനിലാണ് ഈ വ്യത്യസ്തമായ പ്രണയം. 21 കാരൻ ഫര്‍ഹാനും 17 കാരി ഖദീജയുമാണ് പ്രണയിതാകൾ. ഖദീജയുടെ വീട്ടിലെ ഡ്രൈവറായിരുന്നു ഫർഹാൻ. ഖദീജയെ ഡ്രൈവിങ് പഠിപ്പിച്ചതും ഫർഹാനാണ്. അപ്പോൾ ഫർഹാൻ ഗിയർ മാറ്റുന്ന ‘സ്റ്റൈൽ’ ഖദീജയെ വല്ലാതെ ആകർഷിച്ചു
.

ഖദീജയും ഫർഹാനും വിവാഹ വേഷത്തിൽ
ഇതു പിന്നീട് പ്രണയമായി വളർന്നു. ‘അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാന്‍ നല്ല രസമാണ്. ഗിയർ മാറ്റുന്നതു കാണുമ്പോൾ അദ്ദേഹത്തിന്റെ കൈകൾ കോർത്തു പിടിക്കാൻ തോന്നുമായിരുന്നു. ഇതെല്ലാം പ്രണയത്തിലേക്ക് നയിച്ചെന്ന് ഡെയ്ലി പാക്കിസ്ഥാനു നൽകിയ അഭിമുഖത്തിൽ ഖദീജ പറഞ്ഞു.ഏതായാലും പരസ്പര പ്രണയവും വിവാഹവും നല്ലൊരു ഭാവി ജീവിതം ഇവർക്ക് നൽകട്ടെ എന്നാണ് വാർത്ത കാണുന്നവർ പറയുന്നത്

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved