വഴിയരികിലൂടെ നടന്നുപോയപ്പോൾ ബൈക്കിടിച്ചു; കിഴിശ്ശേരി സ്വദേശിയായ യുവാവിന് 1.05 കോടി രൂപ നഷ്ടപരിഹാരം; നൽകാൻ വിധി
Pulamanthole vaarttha
മഞ്ചേരി : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 80 ശതമാനത്തോളം ശാരീരിക-മാനസിക വൈകല്യം സംഭവിച്ച യുവാവിന് ഒരു കോടി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി മോട്ടോർ ആക്സിഡന്റ് ക്ലൈം ട്രൈബ്യൂണൽ (മാക്റ്റ്) ജഡ്ജി വിധിച്ചു. കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ സ്വദേശി കിണറ്റിങ്ങൽ വീട്ടിൽ മുബഷിറിനാണ് കോടതി വൻ തുക നഷ്ടപരിഹാരമായി അനുവദിച്ചത്.
2021 നവംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. മുബഷിർ വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ മുബഷിറിന്റെ തലയോട്ടിക്ക് പൊട്ടൽ ഉൾപ്പെടെ മാരകമായ പരിക്കുകൾ സംഭവിച്ചു.
ദീർഘകാലത്തെ ആശുപത്രിവാസത്തിനും നിരവധി സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കും വിധേയനാക്കിയെങ്കിലും പൂർണ്ണ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനായില്ല. മുബഷിറിന് 80 ശതമാനം സ്ഥിരമായ ശാരീരിക-മാനസിക വൈകല്യം സംഭവിച്ചതായി മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് കോടതി അർഹമായ നഷ്ടപരിഹാര തുക അനുവദിച്ച് ഉത്തരവിട്ടത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇൻഷുറൻസ് പങ്കാളികളായ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് കോടതി വിധിച്ച തുക നൽകേണ്ടത്
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved