പെരിന്തൽമണ്ണയിലെ ‘ക്രിയ’ പ്രോജക്ടിന്റെ വിശദാംശങ്ങൾ തേടി പ്രിയങ്ക ഗാന്ധി
Pulamanthole vaarttha
പദ്ധതി സംബന്ധിച്ച് നജീബ് കാന്തപുരം എം.എൽ.എയുമായി ചർച്ച നടത്തി
പെരിന്തൽമണ്ണ: വിദ്യാഭ്യാസ രംഗത്ത്’ പെരിന്തൽമണ്ണ മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ‘ക്രിയ’ പ്രോജക്ടിനെ പ്രശംസിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. പദ്ധതി സംബന്ധിച്ച് നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി നജീബ് കാന്തപുരത്തെ ഫോണിൽ വിളിക്കുകയും പിന്നീട് കൂടിക്കാഴ്ച നടത്തി വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളെകുറിച്ചും സിവിൽ സർവിസ് അക്കാദമിയുടെ പ്രവർത്തനങ്ങളെകുറിച്ചും പ്രിയങ്ക ഗാന്ധി ചോദിച്ചറിഞ്ഞു. ഞായറാഴ്ച വൈകീട്ട് കോഴിക്കോടുവെച്ചാണ് കൂടിക്കാഴ്ച നടന്നത്.മണ്ഡലത്തിലെ വിദ്യാർഥികളുടെ ഉന്നമനത്തിനായി കഴിഞ്ഞ അഞ്ച്’ വർഷമായി നടപ്പാക്കിവരുന്നതാണ് ക്രിയ പദ്ധതി. വിവിധ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ അവസരവും സൗകര്യവും ഒപ്പം പ്രോത്സാഹനവും നൽകുന്നതാണ് പദ്ധതി. എൻ.ജി.ഒകളുടെ സഹായത്തോടെ വിദ്യാഭ്യാസ ശാക്തീകരണമാണ് പ്രധാനമായി നടത്തുന്നത്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വിശദമായ സർവേയും പൂർത്തിയാക്കിയിട്ടുണ്ട്.സർക്കാർ വിഹിതം ചെലവിട്ട് ഇതിന്റെ ഭാഗമായി അടിസ്ഥാന വികസന പദ്ധതികളും ആലോചിക്കുന്നുണ്ട്. ക്രിയ പദ്ധതിക്ക് വേണ്ടിയുള്ള കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമായി ഈ കൂടിക്കാഴ്ച മാറിയെന്ന് നജീബ് കാന്തപുരം പറഞ്ഞു. പെരിന്തൽമണ്ണയിലെ മാതൃക വയനാട്ടിലും നടപ്പാക്കാൻ ആഗ്രഹിക്കുന്നതായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved