കൊളത്തൂർ പലകപ്പറമ്പിൽ വൻ ലഹരി വേട്ട എംഡിഎംഎയുമായി തിരൂർ പൊന്മുണ്ടം സ്വദേശി പിടിയിൽ
Pulamanthole vaarttha
കൊളത്തൂർ: പലക പറമ്പിൽ വൻ ലഹരി വേട്ട. ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊളത്തൂർ പലകപ്പറമ്പ് ഭാഗത്ത് നിന്ന് 100 ഗ്രാം എംഡിഎംഎ യുമായി തിരൂർ പൊന്മുണ്ടം സ്വദേശി സക്കീർ ഹുസൈൻ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ദിവസങ്ങൾക്കു മുമ്പ് ഒരു വിദ്യാർത്ഥിയിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണമാണ് സക്കീർ ഹുസൈനിലേക്കെത്തിയത്. ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്ന പോലീസ് ലഹരി വിൽപ്പനയ്ക്കായി പോകുന്നതിനിടെയാണ് ഇന്നലെ അർദ്ധ രാത്രിയോടെ പ്രതിയെ പിടികൂടിയത്. ഇയാൾ മുൻപും ലഹരി കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരൻറെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ. സുരേന്ദ്രബാബുവും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved