മലപ്പുറത്തിന്റെ അഭിമാനമായി ദിയ ഫാത്തിമ; കീം ബിഫാമിൽ സംസ്ഥാനത്ത് മൂന്നാം റാങ്ക്
Pulamanthole vaarttha
മലപ്പുറം: കീം പരീക്ഷയ്ക്ക് അപേക്ഷ നൽകിയ കാര്യം പോലും രണ്ടാഴ്ച കഴിഞ്ഞാണ് മലപ്പുറം കാവുങ്ങൽ സ്വദേശിനിയായ ദിയ ഫാത്തിമ അറിയുന്നത്. എന്നാൽ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനതലത്തിൽ ബിഫാം പ്രവേശനത്തിന് മൂന്നാം റാങ്ക് സ്വന്തമാക്കി മലപ്പുറത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ 19-കാരി. ഡോക്ടറാകുക എന്ന ലക്ഷ്യത്തോടെ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ദിയയുടെ ചിന്തകളിൽ കീം പരീക്ഷ ഉണ്ടായിരുന്നില്ല. കേരളത്തിലെ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ കീം രജിസ്ട്രേഷൻ നിർബന്ധമായതിനാൽ അപേക്ഷ സമർപ്പിച്ച അക്ഷയ സെന്ററിലെ ജീവനക്കാരാണ് ദിയയുടെ പേരിൽ കീമിനും അപേക്ഷ നൽകിയത്.
മഞ്ചേരിയിലെ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ് റിപ്പീറ്റ് ചെയ്യുകയായിരുന്ന ദിയ, ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തി അപേക്ഷ പരിശോധിച്ചപ്പോഴാണ് കീമിനും അപേക്ഷിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുന്നത്. പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാന തലത്തിൽ മൂന്നാം റാങ്കിലേക്ക് എത്താൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്ന് ദിയ പറയുന്നു. നീറ്റ് പരീക്ഷാഫലം വരുമ്പോഴും റാങ്ക് പട്ടികയുടെ മുൻനിരയിൽ തന്നെയുണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഈ മിടുക്കി.രാവിലെ എട്ട് മുതൽ വൈകിട്ട് 4.30 വരെയുള്ല ക്ലാസും തുടർന്നുള്ല ചിട്ടയായ പഠനവുമാണ് ദിയ തന്റെ വിജയത്തിനായി മാറ്റിവെച്ചത്. കൂടുതൽ സമയം പഠനത്തിൽ ശ്രദ്ധിക്കാനായി വീട്ടിൽ നിന്ന് ഏറെ ദൂരെയല്ലെങ്കിലും ഹോസ്റ്റലിലാണ് താമസിക്കുന്നത്ന ടൈലറിങ് നടത്തുന്ന എ.എൻ.ഇബ്രാഹിമിന്റെയും നസീറ മോളുടെയും മകളാണ്. മുഹമ്മദ് റാസി, മുഹമ്മദ് റബീഹ്, മുഹമ്മദ് അസ്ലം എന്നിവർ സഹോദരങ്ങളാണ്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved