18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം
Pulamanthole vaarttha
കുഞ്ഞിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്
തൃശൂർ: 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ. തൃശൂർ വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ പരേതനായ സുധീഷിന്റെയും മനുരാധയുടേയും മകളാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനം. കുട്ടിക്ക് പാൽ കൊടുത്ത ശേഷം തൊട്ടിലിൽ ഉറക്കാനായി കിടത്തിയതായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സംഭവത്തിൽ പൊലിസ് കേസെടുത്തു.കുട്ടിയുടെ പിതാവായ സുധീഷ് രണ്ട് ദിവസം മുൻപാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. സുധീഷ് സഞ്ചരിച്ച സ്കൂട്ടറിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved