പെൺകുട്ടിയെ ഭീഷണി പെടുത്തി പണം തട്ടാൻ ശ്രമം; പ്രതിയെ സിനിമാ സ്റ്റൈലിൽ പിടികൂടി തിരൂർ പോലീസ്
Pulamanthole vaarttha
തിരൂർ: പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ചു ഭീഷണി പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയെ സിനിമാ സ്റ്റൈലിൽ പിടികൂടി തിരുർ പോലീസ്. ചമ്രവട്ടം തുബിൽ വീട്
അജ്മൽ (22) നെയാണ് രാമനാട്ടുകരയിൽ വച്ച് പോലീസ് സാഹസികമായി പിടികൂടി അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെയാണ്, കഴിഞ്ഞ ദിവസം പ്രതി പെരിന്തല്ലൂരിൽ നിന്ന് തിരൂർ ഭാഗത്തേക്ക് വരുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ അനിൽ മേപ്പള്ളിയുടെ നിർദ്ദേശപ്രകാരം സി പി ഓ ആശിഷ് സ്റ്റീഫൻ, സിപിഒ അനന്തു എന്നിവർ ബിപി അങ്ങാടിയിൽ നിന്നും വാഹനത്തെ പിന്തുടരുകയും ബിപി അങ്ങാടി ബൈപ്പാസിൽ വച്ച് വാഹനത്തിനു മുൻവശം ബൈക്ക് നിർത്തി ഇയാളോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രതി വാഹനം നിറുത്താതെ പോലീസുകാരുടെ നേരെ ഓടിച്ചു കൊല്ലാൻ ശ്രമിക്കുകയും പോലീസുകാരുടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച് 100 മീറ്ററോളം ദൂരം ബൈക്ക് നിരക്കി കൊണ്ടു പോവുകയും ചെയ്ത ശേഷം കടന്നു കളഞ്ഞു.
തുടർന്ന് ഇൻസ്പെക്ടർ അനിൽ മേപ്പയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി രാമനാട്ടുകരയിൽ ഉണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ സുജിത്ത്, എസ് ഐ വിശാഖ്, സിപിഒ അനീഷ്, സിപിഒ അനന്തു, സിപിഒ ടോണി വർഗീസ് എന്നിവർ അടങ്ങുന്ന പോലീസ് സംഘം രാമനാട്ടുകരയിലെത്തി വിദഗ്ധമായി ഇയാളെ പിടികൂടി തിരൂരിൽ കൊണ്ടുവന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതു. അജ്മൽ പോക്സോ കേസുകൾ ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി കൂടിയാണ്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved