ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റാർട്ടായി; കുന്നംകുളത്ത് ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു
Pulamanthole vaarttha
കുന്ദംകുളം : ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ അബദ്ധത്തിൽ ഓട്ടോ സ്റ്റാർട്ടായി ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു. കുന്ദംകുളം മരത്തംകോടാണ് സംഭവം കുട്ടിയുടെ പിതാവ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആക്കുകയായിരുന്നു. മരത്തംകോട് സ്വദേശി ബിന്നി വർഗീസിൻ്റെ മകൾ എൽസയാണ് അപകടത്തിൽപ്പെട്ടത്. വീട്ടുമുറ്റത്തെ കിണറിൻ്റെ ആൾമറ തകർത്ത് ഓട്ടോ കിണറ്റിൽ വീണു. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികൾ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തി.

കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved