പോലീസ് വാഹനത്തെയടക്കം ഇടിച്ചു തെറിപ്പിച്ചു പരിഭ്രാന്തി പരത്തിയ ലോറി ഡ്രൈവർ മങ്കടയിൽ പിടിയിൽ
Pulamanthole vaarttha
മങ്കട : നടുറോഡിൽ ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ലോറിയുടെ മരണ പ്പാച്ചിൽ; പാതയിലുടനീളം പരിഭ്രാന്തി പരത്തിയ ലോറി പൊലീസ് വാഹനമടക്കം നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; തുടർന്ന് ലോറിയെ പിന്തുടർന്ന പോലീസും നാട്ടുകാരും മങ്കടയിൽ വെച്ച് അപകടത്തിൽ പെട്ട ലോറിയിൽ നിന്നും പിടിച്ചിറക്കി വേണ്ട രീതിയിൽ ‘കൈകാര്യം’ ചെയ്ത ശേഷം ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ പാണ്ടിക്കാട് നിന്നും അപകടകരമായ രീതിയിൽ ഓടിച്ചുപോന്ന ലോറി മങ്കട കർക്കിടകത്ത് വെച്ച് പൊലീസും നാട്ടുകാരും ചേർന്ന് തടഞ്ഞുപിടിക്കുകയായിരുന്നു . പാതയിലുടനീളം നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് ലോറി നിർത്താതെ മുന്നോട്ട് പാഞ്ഞത്. യാത്രാമധ്യേ ലോറി തടയാൻ ശ്രമിച്ച പൊലീസ് വാഹനത്തെപ്പോലും ഡ്രൈവർ ഇടിച്ചിട്ടു.ലോറിയുടെ നിയന്ത്രണംവിട്ടുള്ള ഭീകരപ്പാച്ചിലിനിടയിൽ റോഡിലുണ്ടായിരുന്ന നിരവധി വാഹന യാത്രികരും കാൽനടക്കാരും അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ലോറി മറ്റ് വാഹനങ്ങളിൽ ഇടിക്കുന്നത് കണ്ട് പരിഭ്രാന്തരായ യാത്രക്കാരാണ് ഉടൻ തന്നെ കൺട്രോൾ റൂമിലും സമീപത്തെ പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചത്. ഇതേത്തുടർന്ന് മുന്നൊരുക്കങ്ങൾ നടത്തി കാത്തുനിന്ന പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ ശക്തമായ ശ്രമത്തിനൊടുവിലാണ് ലോറിയുടെ റൂട്ട് തടഞ്ഞ് വാഹനം കസ്റ്റഡിയിലെടുക്കാനായത്. നടു റോഡിൽ വിലങ്ങനെ ഒരു ടോറസ് നിർത്തിയിട്ട് പോലീസ് തടയാൻ ശ്രമിച്ചെങ്കിലും ലോറി നിർത്തിയില്ല. പിന്നീട് നിയന്ത്രണം വിട്ട് ലോറി മങ്കട കർക്കിടകത്തു റോഡ് അരികിലെ ചതുപ്പിൽ താഴ്ന്നാണ് നിന്നത്. വാഹനം നിർത്തിയ ശേഷവും സഹകരിക്കാൻ തയ്യാറാകാതിരുന്ന ലോറി ഡ്രൈവറെ അതീവ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. തുടർന്ന് ‘ആവശ്യമായ രീതിയിൽ കൈകാര്യം’ ചെയ്തശേഷം ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുള്ളതിനാൽ നിലവിൽ മെഡിക്കൽ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ നടത്തി. കൃത്യമായ അന്വേഷണ നടപടികളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.ഇയാൾ അന്യ സംസ്ഥാനത്ത് നിന്നും ചിരക്കുമായി വന്നതാണ്.
ഇന്ന് രാവിലെ 7 മണിയോടെ മേലാറ്റൂർ ഭാഗത്ത് നിന്നും ലോറിയെ ,പിന്തുടർന്ന ഹൈവെ പോലീസും, മേലാറ്റുർ പോലീസും ഇയാളുടെ വാഹനം പിന്തുടരുകയും, വലിയ കല്ല് വണ്ടി അടക്കമുള്ള നിരവധി വാഹനങ്ങളെയും മറ്റും തട്ടി തെറിപ്പിച്ച് പാണ്ടിക്കാട് ടൗണിലൂടെ കടന്ന് പോകുയുമായിരുന്നു . ഈ സമയം പാണ്ടിക്കാട് ടൗണിലൂടെ കടന്ന് വന്ന നിരവധി വാഹങ്ങൾക്ക് കേട് സംഭവിച്ചു. യാത്രക്കാരായവരും, നാട്ടുകാരും ,പോലീസും ഇയാളെ പിന്തുടർന്നു. പാണ്ടിക്കാട് ടൗണിൽ വെച്ച് ഇയാളെ പിടിക്കാനായി പോലീസ് വല വിരിച്ചിരുന്നു. ഇവിടെ നിന്നും വാഹനങ്ങളിൽ ഇടിപ്പിച്ചു രക്ഷപെട്ട ഇയാൾ മങ്കടയിൽ വെച്ച് വാഹനം അപകടത്തിൽ പെട്ടില്ലായിരുന്നെങ്കിൽ നിരവധി മനുഷ്യരെ ഇയാൾ കൊലക്ക് കൊടുക്കുമായിരുന്നു വെന്ന് ദൃക്ഷ്ക്ഷികൾ പറഞ്ഞു
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved