ബലിനൽകാൻ നിമിഷങ്ങൾ മാത്രം ബാക്കി, ട്രംപ് എന്ന് പേരുള്ള ആ അപൂർവ്വ പോത്തിനെ രക്ഷിക്കാൻ ബംഗ്ലാദേശ് സർക്കാർ നേരിട്ടിറങ്ങി
Pulamanthole vaarttha
ധാക്ക/ ബംഗ്ലാദേശ് : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ബലിനൽകാൻ ദിവസങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ വിലകൊടുത്തു വാങ്ങിയ ‘ഡൊണാൾഡ് ട്രംപ്’ എന്ന് വിളിപ്പേരുള്ള അപൂർവ്വ വെളുത്ത (അൽബിനോ) പോത്തിനെ അവസാന നിമിഷം സർക്കാർ ഇടപെട്ട് ഏറ്റെടുത്തു.
തലയിലെ സ്വർണ്ണ നിറത്തിലുള്ള മുടിയും പ്രത്യേക രൂപവും കാരണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൻ തരംഗമായ 700 കിലോ തൂക്കമുള്ള ഈ പോത്തിനെ കാണാൻ ദിവസവും പതിനായിരങ്ങളാണ് തടിച്ചുകൂടിയിരുന്നത്.
അമിതമായ ജനത്തിരക്കും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെട്ട് ഉടമയ്ക്ക് നഷ്ടപരിഹാരം നൽകി ഈ അപൂർവ്വ പോത്തിനെ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റി.
അപൂർവ്വ സവിശേഷത കാരണം പ്രശസ്തിയിലേക്ക് ഉയർന്ന ഈ പോത്തിനെ ദേശീയ മൃഗശാലയിൽ സംരക്ഷിക്കാൻ സർക്കാർ ഉത്തരവിട്ടു.
അമേരിക്കൻ പെരുന്നാൾ ദിനത്തിൽ ഇതിനെ ബലി നൽകാൻ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പോത്തിനെ അറുക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രക്ഷിക്കാനായി സർക്കാർ ഇടപെടുകയായിരുന്നു.
ആൽബിനോ പോത്തിന് പ്രായം വളരെ കുറവാണെന്നും ഇനിയും കുറച്ചുവർഷങ്ങൾ കൂടി ഇതിനെ വളർത്താമെന്നുമാണ് മൃഗശാല അധികൃതർ പറഞ്ഞത്
ഇനി ട്രമ്പ് എന്ന വിളിപ്പെരുള്ള ഈ പോത്തിനെ ധാക്കയിലെ മൃഗശാലയിൽ കാണാം
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved