റോഡ് സൈഡിൽ കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടി
Pulamanthole vaarttha
കൊപ്പം : കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് മുതൽ ഇടുതറവരെ യുള്ള ഭാഗത്ത് റോഡ് സൈഡിൽ കക്കൂസ് മാലിന്യം തള്ളു ന്നവരെ പിടികൂടി. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ പള്ളിക്കുന്ന് എന്ന സ്ഥലത്ത് വീട്ടിൽ നിർത്തിയിട്ട ടാങ്കർ ലോറിയും അതിൻറെ ഉടമയെയുമാണ് പിടികൂടിയത്. കുലുക്കല്ലൂർ പഞ്ചാ യത്ത് അംഗങ്ങളും ചെർപ്പുളശ്ശേരി പൊലിസും ചേർന്നാണ് പിടികൂടിയത്. പലഭാഗത്തുനിന്നും മാലിന്യങ്ങൾ ശേഖരിച്ച് ഈ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കൊണ്ടു വന്ന് റോഡ് സൈഡിൽ വയലിൽ തള്ളുകയായിരുന്നു ഇവരുടെ സ്ഥിരം പരിപാടി. ഏതാനും ദിവസങ്ങളായി ഈ സാമൂഹ്യദ്രോഹികളെ പഞ്ചായത്ത് ഭരണസമിതി നിരീക്ഷിച്ച് വരി കയായിരുന്നു. ചെർപ്പുളശ്ശേരി പൊലിസിൻ്റെ സഹായത്തോടെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യ ക്ഷൻമാരായ രാജൻ പൂതനായിൽ, നിസാർ മപ്പാട്ടുകര, മുംതാസ് ലൈല, മെമ്പർ അലി മക്കടയിൽ എന്നിവരാണ് പ്ര തികളെ പിടികൂടാൻ നേതൃത്വം നൽകിയത്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മാതൃ കാപരമായി ശിക്ഷിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved