തൂതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നീർനായ ശല്യം
Pulamanthole vaarttha
മുതുകുർശ്ശി :തൂതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നീർനായ ശല്യം രൂക്ഷമെന്ന് പരാതി.നെല്ലായ പഞ്ചായത്തിലെ മാ രായമംഗലം കുളപ്പട രാമൻചാടിക്കയത്തിന് സമീപം എന്നിവിടങ്ങളിൽ നിന്ന് ഈ ആഴ്ച നിരവധി പേരെ നീർനായ ആക്രമിച്ചതായി പരാതി. ഏലംകുളം പഞ്ചായത്തിലെ മുതുകുറിശി ഭാഗത്തും നിരവധി പേർക്ക് കടിയേറ്റതായും നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് പുഴയിൽ കുളിക്കാൻ ഇറങ്ങാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണ്.

സമീപ പ്രദേശങ്ങളിൽ നിന്നും രാമൻചാടിക്കയം കാണാനും കുളിക്കാനുമായി എത്തുന്നവർക്ക് ഈ വിവരം അറിയാത്തതും ആശങ്ക വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പാലക്കാട് ജില്ലാ പഞ്ചായത്ത് മെംബർ പി.പി അൻവർ സാദത്തിനോടും വാർഡ് മെംബർ ജസീല ടീച്ചറോടും പരാതി അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അധികൃതർ ഉറ പ്പുനൽകിയിട്ടുണ്ട് തൂത പുഴയുടെ പല ഭാഗങ്ങളിലും വർഷങ്ങളായി ഇവയുടെ ശല്യമുണ്ട്
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved