നാല് വയസുകാരിയുടെ ജീവനെടുത്ത കാറപകടം; യുവതി അറസ്റ്റില്‍
Pulamanthole vaarttha
യുവതി ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് കാർ മതിലിൽ ഇടിക്കുകയും തകർന്ന മതിലിനിടയിൽ പെട്ട് നാല് വയസ് കാരി മരണപെടുകയും ചെയ്തത്
അങ്ങാടിപ്പുറം : ഏറാന്തോട്ട് നിയന്ത്രണം വിട്ട കാറിടിച്ച് നാലുവയസുകാരി മരിക്കാനിടയായ ദാരുണ സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനമോടിച്ച യുവതിയെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. ഏറാന്തോട് തെക്കന്‍ ഹൗസില്‍ ആയിഷ റഹ്നയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്. അങ്ങാടിപ്പുറം ഏറാന്തോട് തോട്ടുങ്ങല്‍ ഹൗസില്‍ സെയ്ഫുദ്ദീന്റെ മകള്‍ ഇഫ്സ ഫാത്തിമ എന്ന നാല് വയസ്സുകാരിയാണ് കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത അപകടത്തില്‍ അകാലത്തില്‍ മരണമടഞ്ഞത് . കാറോടിച്ചിരുന്ന ആയിഷ റഹ്ന ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. സെയ്ഫുദ്ദീന്റെ സഹോദരന്റെ മകള്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷം പങ്കിടാന്‍ എത്തിയതായിരുന്നു ഇഫ്സയും കുടുംബവും. ബന്ധുവീട്ടില്‍ വെച്ച് കേക്ക് മുറിച്ച് മധുരം പങ്കുവെച്ച ശേഷം എല്ലാവരും കൂടി വീട്ടില്‍ നിന്നിറങ്ങുന്ന സമയത്താണ് റോഡിലൂടെ അമിതവേഗതയില്‍ നിയന്ത്രണം വിട്ടുവന്ന കാര്‍ ഇഫ്സയുടെ വീടിന്റെ മതിലിലേക്കും ഗേറ്റിലേക്കും അതിശക്തമായി ഇടിച്ചുകയറിയത്. കാറിടിയുടെ ആഘാതത്തില്‍ തകര്‍ന്നുവീണ വലിയ കോണ്‍ക്രീറ്റ് മതിലിന്റെയും ഗേറ്റിന്റെയും അടിയില്‍ നാലുവയസ്സുകാരി ദാരുണമായി പെട്ടുപോവുകയായിരുന്നു.മതിലിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇഫ്സ ഫാത്തിമയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഉടനടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ച് മരണത്തിന് കാരണമായതിനുള്ള കടുത്ത വകുപ്പുകള്‍ ചേര്‍ത്താണ് ആയിഷ റഹ്നയ്ക്കെതിരെ മങ്കട പൊലീസ് കേസെടുത്തിട്ടുള്ളത്. അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്ന യുവതിക്ക് സ്ഥിരമായ ഡ്രൈവിങ് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും, ഇവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
രാത്രി സമയത്ത് മതിയായ മേല്‍നോട്ടമില്ലാതെ ലേണേഴ്സ് മാത്രമുള്ളവര്‍ വണ്ടിയോടിച്ചതാണ് അപകടത്തിന്റെ ആഴം കൂട്ടിയത്. വരും ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പും ഇതിന്മേല് കൂടുതല്‍ അന്വേഷണം നടത്തും.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved