സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വാഹനാപകടം, 26കാരന് ദാരുണാന്ത്യം
Pulamanthole vaarttha
മലപ്പുറം: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തില്‍ യുവാവ് മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം മുസ്ലിയാര്‍പീടികയില്‍ ഇന്നലെ ആണ് സംഭവം.കൊണ്ടോട്ടി മേലങ്ങാടിയിലെ പാലക്കല്‍ മുഹമ്മദലിയുടെ മകന് ഷിബില്‍ റഹ്മാന് ആണ് മരിച്ചത്. 26 വയസ്സായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹയാത്രികന് തറയിട്ടാല്‍ സ്വദേശി എം.വി. ആഷിഖിന് (24) അപകടത്തില്‍ സാരമായി പരുക്കേറ്റു. ആഷിഖിനെ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വെള്ളൂരിലെ സുഹൃത്ത് ടി.വി. മുസ്തഫയുടെ വിവാഹവീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് ഷിബില്‍ അപകടത്തില്‍പ്പെട്ടത് ഷിബിലും ആഷിഖും ഒരു ബൈക്കിലും, സുഹൃത്തായ യാസീന്‍ മറ്റൊരു ബൈക്കിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. മുസ്ലിയാര്‍പീടികയില്‍ വെച്ച് മുന്നിലുണ്ടായിരുന്ന തമിഴ്നാട് ആര്.ടി.സി വക സേലം ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ, എതിര്‍ദിശയില്‍ നിന്നും വന്ന കാറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.ബൈക്കില്‍ നിന്നും തെറിച്ചുവീണ ഷിബില്‍ തൊട്ടടുത്ത ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷിബിലിന്റെ ജീവന് രക്ഷിക്കാനായില്ല.
വിവാഹ വീട്ടിലേക്ക് വെറും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രം ശേഷിക്കെയാണ് ഷിബില്‍ അപകടത്തില്‍പ്പെട്ടത്. തങ്ങളുടെ പ്രിയ സുഹൃത്ത് കല്ല്യാണം കൂടാന്‍ വരുന്നതിനിടെ തൊട്ടടുത്ത കിലോമീറ്ററുകള്‍ക്കപ്പുറത്ത് വെച്ച് അപകടത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സുഹൃത്തുക്കള്‍ക്കായില്ല.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്‍പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved