വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ ആക്രമിച്ച് പണവും ഫോണും കവർന്ന സംഭവം; ചെമ്മല സ്വദേശി പിടിയിൽ
Pulamanthole vaarttha
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയായ പുലാമന്തോൾ ചെമ്മല സ്വദേശി ചെമ്മല മണ്ണെങ്ങൽ കണ്ണൻതൊടി ഉമ്മർ ഫാറൂഖ് പിടിയിലായി . ഈ കഴിഞ്ഞ ഏപ്രിൽ 27ന് അർദ്ധരാത്രിയോടെ വളാഞ്ചേരി കോഴിക്കോട് റൂട്ടിൽ പൊതു സ്ഥലത്ത് നിൽക്കുകയായിരുന്ന ട്രാൻസ്ജെൻഡർ യുവതിയെ കാറിലെത്തിയായ ഇയാൾ കയറി പിടിക്കുകയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പണവും കവരുകയും ആയിരുന്നു യുവതി ചെറുത്ത് നിന്നതോടെ ഇയാൾ യുവതിയുടെ കാലിലൂടെ താൻ ഓടിച്ചു വന്ന കാർ കയറ്റി ഇറക്കുകയും ചെയ്തു . കാലിലെ എല്ലു പൊട്ടുകയും സാരമായി പരിക്കേൽക്കുകയും ചെയ്ത യുവതി വളാഞ്ചേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു . മുൻപ് വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയായ ഇയാളുടെ പേരിൽ മലപ്പുറം -പാലക്കാട് -തൃശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട് .വളാഞ്ചേരി പോലീസിന്റെ പിടിയിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved