പേരാമ്പ്രയില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം, ആസൂത്രിതമെന്ന് പോലീസ്, വിശദമായ അന്വേഷണം
Pulamanthole vaarttha
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അപകടത്തില്‍ മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.അപകടത്തിന് മുന്‍പ് ഒരു സ്ത്രീ പെട്രോള്‍ വാങ്ങിയതിന്റെ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു. ഈ സ്ത്രീ ആരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. വാഹനത്തിന്റ തകരാര്‍ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. തീ പടര്‍ന്നത് എന്‍ജിനില്‍ നിന്നല്ല എന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ബോധ്യമായി. കാറില്‍ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന.അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നു. അന്ന് പുറത്തു പോയ സോന എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

അന്ന് വൈകിട്ടാണ് സോനയെ രജിന് ലാല്‍ വന്ന് വിളിച്ചു കൊണ്ടുപോയത്.വീട്ടിലേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്.സോനയും ഭര്‍ത്താവ് രജിന് ലാലും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊള്ളലേറ്റ രജിന് ലാല്‍ ചികിത്സയിലാണ്. രജിന് ലാലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.കാറിന്റെ പിന്‍സീറ്റിലാണ് സോന ഇരുന്നിരുന്നത് എന്നും പെട്രോളിന്റെ മണം തനിക്ക് കിട്ടി എന്നും എന്താണ് പെട്രോളിന്റെ മണം എന്ന് താന്‍ ചോദിച്ചപ്പോഴേക്കും തീ പടര്‍ന്നു എന്നാണ് രജിന് ലാലിന്റെ മൊഴി. ഇതെല്ലാം പരിഗണിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved