ബസിനു മുന്നിലേക്ക് ഓടിക്കയറിയ കുരുന്നിന് രക്ഷകനായി ബസ് ഡ്രൈവറുടെ മനഃസാന്നിധ്യം
Pulamanthole vaarttha
പെരിന്തൽമണ്ണ : ബസിനു മുന്നിലേക്ക് ഓടിക്കയറിയ കുരുന്ന് ബസ് ഡ്രൈവറുടെ സമചിയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു ചെർപ്പുളശ്ശേരി പെരിന്തൽമണ്ണ റൂട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം.ചെർപ്പുളശ്ശേരി പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ദുൽകിഫിൽ ബസിനു മുൻപിലേക്കാണ് പാറലിൽ വെച്ച് ഒരുവയസ്സായ കുരുന്ന് ഓടികയറിയത്. ഈ സമയം റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോയിരുന്നുവെങ്കിലും ബസിന് മുൻപിലേക്ക് എത്തിയ കുട്ടി ഡ്രൈവറും ബസ് ഓണർ കൂടിയായ ശ്രീ.അഷറഫിന്റെ മനസാന്നിധ്യം കൊണ്ടാണ് അപകടത്തിൽ പെടാതെ രക്ഷപെട്ടത് . ബസ് നിർത്തി ഇറങ്ങിയ അഷ്റഫ് തന്നെയാണ് കുട്ടിയെ റോഡിൽ നിന്ന് എടുത്ത് രക്ഷിതാക്കളെ ഏൽപ്പിച്ചത്.കുഞ്ഞു റോഡിലേക്ക് വരുന്നത് കണ്ട ബസ്സിലുള്ളവരും പരിഭ്രാന്തരായെങ്കിലും കുട്ടി അപകടത്തിൽ പെടാതെ രക്ഷപെട്ടതിൽ ആശ്വാസമായി.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved