സ്റ്റോപ്പില്ലാത്തിടത്ത് നിറുത്തിയില്ല : കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസിന്റെ സൈഡ് ഗ്ലാസ് തകർത്ത് യുവതി
Pulamanthole vaarttha
യുവതിയിൽ നിന്നും 28000 രൂപ പിഴ ഈടാക്കി പോലീസ്
കോഴിക്കോട്: താൻ പറഞ്ഞ സ്റ്റോപ്പിൽ നിറുത്തിയില്ല എന്ന കാരണത്താൽ പ്രകോപിതയായ യുവതി കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസിന്റെ സൈഡ് ഗ്ലാസ് തകർത്തു.തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ച യുവതിയിൽ നിന്നും 28000 രൂപ പിഴ ഈടാക്കി ഇന്ന് കോഴിക്കോടാണ് സംഭവം ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് ബസിൽ കയറിയ യുവതി കോഴിക്കോട് മിംസ് ഹോസ്പിറ്റലിനടുത്ത് ഇറങ്ങണമെന്ന് പറഞ്ഞു ബഹളം വെക്കുകയായിരുന്നു എന്നാൽ ബസിന് ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞതോടെ ഡ്രൈവറുടെയും കണ്ടക്ടറുടെയും വീഡിയോ പകർത്തിയ യുവതി ബസിന്റെ വിൻഡോ ഗ്ലാസ് അടിച്ച് പൊട്ടിച്ചു. എമർജൻസി സിറ്റുവേഷനിൽ ഉപയോഗിക്കേണ്ട ഹാമർ എടുത്തായിരുന്നു പെൺകുട്ടിയുടെ പരാക്രമം. തുടർന്ന് ഡ്രൈവർ ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചൂ, കേസ് ആകാതിരിക്കാൻ പെൺകുട്ടി സൈഡ് ഗ്ലാസിന്റേയും, ബസിന്റെ അന്നത്തെ ട്രിപ്പിന്റയും ചേർത്ത് 28000 രൂപ ഫൈനടപ്പിക്കുകയായിരുന്നു യുവതിക്ക് നേരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമുയരുന്നുണ്ട്
ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്ത്
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്ത്. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായതിനെത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് താൻ എമർജൻസി എക്സിറ്റ് ഉപയോഗിച്ചതെന്ന് യുവതി വ്യക്തമാക്കി. ആ നിമിഷം അമിതമായ സമ്മർദത്തിലായിരുന്നെന്നും മറ്റൊരു മാർഗവും മുന്നിൽ കണ്ടില്ലെന്നും യുവതി പറഞ്ഞു. തെറ്റിനെ ന്യായീകരിക്കാനല്ല ശ്രമിക്കുന്നതെന്നും, നിർഭാഗ്യവശാൽ കാര്യങ്ങൾ വഷളായതിൽ അന്നേദിവസം തന്നെ മാപ്പപേക്ഷിച്ചതായും അവർ അറിയിച്ചു. ഗ്ലാസിന്റെ നാശനഷ്ടങ്ങൾക്കായി 28,000 രൂപ പിഴയായി ഇതിനോടകം അടച്ചുതീർത്തു. ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ ഔദ്യോഗികമായി പരിഹരിച്ചതാണ്. എന്നാൽ ഇപ്പോഴും തുടരുന്ന ഓൺലൈൻ ആക്രമണങ്ങൾ തന്നെ മാനസികമായി തളർത്തുകയാണെന്നും, വീഡിയോകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും യുവതി അഭ്യർത്ഥിച്ചു. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved