എസ്എസ്എൽസി ഫലം: 99.07% വിജയം, പത്തനംതിട്ടയിലും കൊല്ലത്തിനും തിളക്കമാർന്ന നേട്ടം
Pulamanthole vaarttha
തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 4,14,290 വിദ്യാർത്ഥികളിൽ 99.07 ശതമാനം പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി തിളക്കമാർന്ന വിജയം കൈവരിച്ചു. കഴിഞ്ഞ വർഷം 99.5 ആയിരുന്നു വിജയശതമാനം. പത്തനംതിട്ട ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തിയപ്പോൾ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ശതമാനക്കണക്കിൽ കൊല്ലം ജില്ലയാണ് മികച്ച നേട്ടം കൊയ്തത്. ഇത്തവണ ആകെ 30,514 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചിരുന്ന സ്ഥാനത്താണിത്. വിജയശതമാനം ഉയർന്ന നിലയിൽ തുടരുമ്പോഴും ഫുൾ എ പ്ലസ് നേടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവുണ്ടായിട്ടുണ്ട്. പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved