മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം; അപകടം പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാനെത്തിയപ്പോൾ
Pulamanthole vaarttha
വെള്ളില – കുരങ്ങൻചോല വ്യൂ പോയിന്റിലാണ് നാടിനെ നെടുക്കിയ അപകടം :ഫഹദ്(18), സിയാദ്(19), റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്.
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് യുവാക്കൾ മരിച്ചു. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ് പന്തല്ലൂർ മലയുടെ ഭാഗമായ വെള്ളില – കുരങ്ങൻചോല വ്യൂ പോയിന്റിലാണ് നാടിനെ നെടുക്കിയ അപകടം വ്യൂപോയന്റ് കാണാനെത്തിയ ആറു യുവാക്കൾക്കാണ് ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെ ഇടിമിന്നലേറ്റത് . ഇടിമിന്നലേറ്റതോടെ കുഴഞ്ഞു വീണ യുവാക്കളെ നാട്ടുകാർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. നാലു പേരും ആശുപത്രിയിൽ എത്തുംമുമ്പ് തന്നെ മരണപ്പെട്ടിരുന്നു . വൈകിട്ട് 5 മണിയോടെയാണ് സംഭവം മങ്കട ആയിരനാഴി എസ്റ്റേറ്റിനോട് ചേർന്ന കുരങ്ങൻചോല വ്യൂ പോയിന്റിലാണ് അപകടമുണ്ടായത് . മരണപ്പെട്ട നാലുപേരും വിദ്യാർത്ഥികളാണ് ഇവർ പ്രദേശവാസികളാണ് . ഫഹദ്(18), സിയാദ്(19), റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. 6 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. അപകടത്തിൽ പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്‍പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved