പൂക്കോട്ടൂരിൽ തോട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു; മരിച്ചത് സഹോദരിമാരുടെ മക്കൾ..!
Pulamanthole vaarttha
മലപ്പുറം : പൂക്കോട്ടൂർ മുണ്ടിതൊടികയിൽ തോട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശികളായ സഹോദരിമാരുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. ചേർത്തൊടി പാട്ടാരൻ അഫ്സലിന്റെ മകൻ ആദിൽ മിറാഷ് (6), കിഴിശ്ശേരി സ്വദേശിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്. ആദിൽ മിറാഷ് പി.കെ.എം.ഐ.സി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്. പിലാക്കൽ പെട്രോൾ പമ്പിന് എതിർവശത്തുള്ള വലിയ തോട്ടിൽ ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടികളെ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദിൽ മിറാഷിന്റെ പിതാവ് അഫ്സൽ എ.എം മോട്ടോഴ്സിലെ ജീവനക്കാരനാണ്. മരിച്ച രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved