കളിക്കുന്നതിനിടെ തകരാറിലായ ഗേറ്റ് തലയിൽ വീണു; അഞ്ച് വയസ്സുകാരൻ മരിച്ചു
Pulamanthole vaarttha
കോട്ടക്കൽ :കളിക്കുന്നതിനിടെ കേടുവന്ന് ചാരിവെച്ചിരുന്ന ഗേറ്റ് ദേഹത്തേക്ക് വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കോട്ടക്കൽ രണ്ടത്താണി പൊട്ടിപ്പാറ കളത്തിങ്ങൽ റഷീദിന്റെയും കുന്നത്തൊടി ജസീനയുടെയും മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത് അറ്റക്കുറ്റപ്പണിക്കായി അഴിച്ച് വെച്ചിരുന്ന അയൽവീട്ടിലെ ഗെയ്റ്റിൽ കയറിയതിനിടെയാണ് അപകടം സംഭവിച്ചത്. മാറാക്കര ചെറുപറമ്പിൽ വീടിന്റെ അയൽപ്പക്കത്തു വെച്ചാണ് അപകടം ഉണ്ടായത്. മാറാക്കരയിലെ ഇവരുടെ വീടിന് സമീപം തകരാറിലായതിനെ തുടർന്ന് അഴിച്ചു മാറ്റി ചാരിവെച്ച വലിയ ഇരുമ്പ് ഗേറ്റിന് സമീപം മറ്റ് കുട്ടികൾക്കൊപ്പം മാസിൻ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അപകടത്തിൽപ്പെട്ടത്.
ഗേറ്റ് പെട്ടെന്ന് കുട്ടിയുടെ തലയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് കുടുംബവും പ്രദേശവാസികളും. ഓട്ടോ ഡ്രൈവറാണ് പിതാവ് റഷീദ്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved