വളാഞ്ചേരിയില്‍ ബസ് കയറിയിറങ്ങി ബസ് ജീവനക്കാരൻ മരിച്ചു -അപകടം ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ
Pulamanthole vaarttha
വളാഞ്ചേരി: വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ ബസ് കയറിയിറങ്ങി ബസ് ജീവനക്കാരൻ മരിച്ചു. പൂക്കാട്ടിരി സ്വദേശി കുറുമ്പൻതൊടി അലവിക്കാണ് അപകടം സംഭവിച്ചത്. ഇന്ന്തി ങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ വച്ച് ‘കാളിയത്ത്’ എന്ന ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അലവി അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഈ സമയത്ത് ബസ്സിന്റെ ചക്രങ്ങൾ ഇദ്ദേഹത്തിന്റെ കാലിലൂടെ കയറിയിറങ്ങി. അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അലവിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിക്കുക യായിരുന്നു
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved