ദേശമംഗലത്ത് വായോധികയുടെ മരണം കൊലപാതകം : അയൽവാസി പിടിയിൽ
Pulamanthole vaarttha
ദേശമംഗലം :കഴിഞ്ഞ ദിവസം ദേശമംഗലത്ത് തനിച്ചു താമസിച്ചിരുന്ന കടകശ്ശേരി തച്ചുകുന്ന് പ്രദേശത്തെ തച്ചോത്ത് വീട്ടിൽ സഫിയ ( 72 )യുടെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ വെട്ടുകാട്ടിൽ പടി വീട്ടിൽ മോഹനൻ ( കുഞ്ഞിനു ) ന്റെ മകൻ ശരത്ത് ( 30 ) എന്നയാളെ പോലീസ് പിടികൂടി. മരണപ്പെട്ട സഫിയയുടെ നഷ്ടപ്പെട്ട സ്വർണാഭരണം പിടിക്കപ്പെട്ട ശരത്തിൻ്റെ വീട്ടിലെ ശുചി മുറിയിൽ നിന്നും കണ്ടെടുത്തു .കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് വീടിനുള്ളിൽ സഫിയയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്

ഉടൻതന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും തുടർന്ന് കുന്നംകുളം ഡി വൈ എസ് പി മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡോഗ്സ്കോഡും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തിതുടരന്വേഷണം നടത്തുകയുമായിരുന്നു .തനിച്ചു താമസിക്കുന്ന സഫിയ സാധാരണയായി തൊട്ടടുത്തുള്ള വീടുകളിലാണ് അന്തിയുറങ്ങാന്‍ പോകുന്നത്. എന്നാല്‍ കഴിഞ്ഞദിവസം അവരെ ഒരു വീടുകളിലും ചെന്നതായി അറിവില്ലാത്തതു കൊണ്ട് നാട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ചു കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്.
സഫിയയുടെ വീടിൻ്റെ 200 മീറ്റര്‍ ചുറ്റളവില്‍ മറ്റു വീടുകള്‍ ഒന്നുമില്ലാത്തതു കൊണ്ട് ഒറ്റപ്പെട്ട നിലയിലാണ് വീട് ഉള്ളത്

മരണപ്പെട്ട സെഫിയയുടെ ശരീരത്തിൽ സ്ഥിരമായി കാണാറുള്ള സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും, ശരീരത്തിൽ കാണുന്ന ചെറിയ ചെറിയ മുറിപ്പാടുകളും മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇതിനെ തുടർന്നുള്ള അന്വേണത്തിലാണ് മരണപ്പെട്ട സഫിയയുടെ നഷ്ടപ്പെട്ട സ്വർണാഭരണം പിടിക്കപ്പെട്ട ശരത്തിന്റെ വീട്ടിലെ ശുചിം മുറിയിൽ നിന്നും കണ്ടെടുത്തത്
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved