യുവാവിന്റെ സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത് വൈരാഗ്യമുണ്ടാക്കി, മുത്തശ്ശിയേയും കൊല്ലാൻ ശ്രമിച്ചു; 16കാരിയുടെ കൊലപാതകത്തിൽ വിവരങ്ങൾ പുറത്ത്
Pulamanthole vaarttha
യുവാവിന്റെ സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത് വൈരാഗ്യമുണ്ടാക്കി, മുത്തശ്ശിയേയും കൊല്ലാൻ ശ്രമിച്ചു;
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിലും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16 കാരി നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയം നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരിയും സഹോദരനും വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

അദ്നാനെ മുറിയില്‍ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി. യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്നാൻ പണം മോഷ്ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അദ്നാൻ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്.മൂഴിക്കൽ പൂതംകുഴിയിൽ റംസീനയുടെയും സഹോദരി ഹസീനയുടെയും മക്കളാണ് മരിച്ച നസ്റീനയും അദിനാനും. അടുത്തിടെയാണ് നസ്രിനയുടെ കുടുംബവുമായി അദ്നാൻ തെറ്റിയത്.പൊന്നാനിയിലാണ് അദിനാൻ്റെ വീട്. എന്നാൽ, ഉപ്പുപ്പ ഹംസയ്ക്കും ഉമ്മുമ്മ സഫിയയ്ക്കും ഒപ്പം മൂഴിക്കലിലെ തറവാട്ട് വീട്ടിലായിരുന്നു കുറച്ചുകാലം മുമ്പുവരെ നസ്രീനയും അദിനാനും താമസിച്ചിരുന്നത്.
ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അദിനാൻ കുറച്ചുനാൾ മുമ്പ് ഈ വീട്ടിൽനിന്നും അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു.സംഭവദിവസം തറവാടുവീടിന്റെ കള്ളത്താക്കോൽ ഉപയോഗിച്ചാണ് നാൻ വീടിനുള്ളിൽ കടന്നതെന്നും നസ്രീനയെ കൊലപ്പെടുത്തി, ആത്മഹത്യ ചെയ്തത് എന്നുമാണ് വിവരം.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved