നവീകരിച്ച മലമ്പുഴ ശുദ്ധജല മത്സ്യ അക്വേറിയം ഉദ്ഘാടനം ചെയ്തു
Pulamanthole vaarttha
പാലക്കാട് : ഫിഷറീസ് വകുപ്പിന്റെ കീഴില്‍ നവീകരിച്ച മലമ്പുഴ ശുദ്ധജല മത്സ്യ അക്വേറിയം ഉദ്ഘാടനം മത്സ്യബന്ധനം സാംസ്കാരികം യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് ഓണ്‍ലൈനായി നിര്‍വഹിച്ചു. 90 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. രണ്ടു ഘട്ടങ്ങളായി മത്സ്യ ആകൃതിയിലുള്ള ശുദ്ധജല അക്വാറിയത്തിന്റെ ഉള്‍വശങ്ങളിലും പുറം വശങ്ങളിലും ഫിനിഷിങ് പ്രവൃത്തികളും, പുറം വശത്തിന് ആര്‍ട്ടിസ്റ്റിക് പെയിന്റിങും ചെയ്തു. ശീതീകരണ സംവിധാനമുള്ള അക്വാറിയത്തിന്റെ ഉള്‍വശങ്ങളിലെ നിലം സെറാമിക് ടൈല്‍ ഉപയോഗിച്ചും, പുറം വശവും നടപ്പാതയും ചെക്വാര്ഡ് പ്രികാസ്റ്റ് ടൈല്‍ ഉപയോഗിച്ചും ഫ്ളോറിങ് ചെയ്തു. അക്വാറിയത്തിന്റെ മുഴുവന്‍ ഭാഗങ്ങളും അക്വാ എക്സ്പര്‍ട്ടുകളുടെ സാങ്കേതിക സഹായത്തോടെ ഇന്റീരിയര്‍ പ്രവൃത്തികളും ചെയ്തു. അക്വാറിയത്തിലെ മുഴുവന്‍ പഴയ ടാങ്കുകളും മാറ്റി ഫില്‍റ്ററുകള്‍ സഹിതം പുതിയത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അക്വേറിയത്തിലും അനുബന്ധഭാഗങ്ങളിലും അലൂമിനിയം ഗ്ലേസ്ഡ് വാതിലുകള്‍ നല്കി. അക്വാറിയം ടാങ്കുകള്‍ ഉറപ്പിക്കുന്നതിന് കോണ്‍ക്രീറ്റ് പ്ലാറ്റ്ഫോമുകള് നല്കി. തുടര്‍ന്ന് രണ്ടാം ഘട്ടമായി അക്വാറിയത്തിന്റെ മുന്‍വശങ്ങളില്‍ ഹാന്‍ഡ് റെയിലുകള്‍, ബ്ലോക്ക് വര്‍ക്ക്, ലാഡറുകള്, ചെയറുകള്‍, പൈപ്പ് പ്രവൃത്തികള്‍, റൂഫ് ടൈല്‍ പ്രവൃത്തികള്‍ എന്നിവയും ചെയ്തു.

ശുദ്ധജല അക്വാറിയത്തിന്റെ ചുറ്റുമായുള്ള കുളത്തില്‍ ആറു വാട്ടര്‍ ഫൗണ്ടനുകളും പുറത്ത് ചെറിയ കുളത്തില്‍ ഒരു വാട്ടര്‍ ഫൗണ്ടന്നും സ്ഥാപിച്ചു. ഇലക്ട്രിക് വര്‍ക്കുകളുടെ ഭാഗമായി അക്വാറിയത്തിന്റെ ഉള്‍വശത്ത് എയര്‍ കണ്ടീഷന്‍, എല്‍.ഇ.ഡി ഡിസ്പ്ലേ, സോളാര്‍ പാനല്‍, ജലധാരയുടെ അലങ്കാര ലൈറ്റ്, മറ്റു ഫ്ലഡ് ലൈറ്റുകള്‍, കൂടാതെ പബ്ലിക് അഡ്രസ് സിസ്റ്റം, ഇന്‍വെര്‍ട്ടര്‍ ബാക്കപ്പ് മുതലായവയും നടപ്പിലാക്കിയത്. മത്സ്യാകൃതിയിലുള്ള ബില്‍ഡിങ്ങിനു പുറമേ ചതുരാകൃതിയിലുള്ള എയര്‍ കണ്ടീഷനോടു കൂടിയ അക്വാറിയം കോപ്ലക്സില്‍ ചെറുതും വലുതുമായ 108 അക്വാറിയങ്ങളിലായി സമുദ്ര മത്സ്യങ്ങളും ശുദ്ധജല മത്സ്യങ്ങളും ഉള്‍പ്പെടുന്നു. ആമസോണ്‍ നദിയില്‍ കാണുന്ന ശുദ്ധജല മത്സ്യമായ അരാപൈമ, സമുദ്ര ജലത്തില്‍ കാണുന്ന ലോബ്സ്റ്റര്‍ മത്സ്യങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. അക്വേറിയം അങ്കണത്തിൽ നടന്ന പരിപാടിയിൽ എ പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായി. ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.പി വിനീത് റിപ്പോർട്ട് അവതരിപ്പിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ബി രാജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ടി അനിത, അസിസ്റ്റന്റ് ഡയറക്ടർ കെ.എസ് രാജി, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved