പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം : പൂജാരിയുടെ വീട്ടിൽനിന്ന് 12 പവൻ മോഷ്ടിച്ചുവിറ്റ 26കാരി അറസ്റ്റിൽ
Pulamanthole vaarttha
കൊടകര : പൂജാരിയായ മറ്റത്തൂർ വില്ലേജ് മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തി പൂജാരിയുടെ ഭാര്യയുടെ 12 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസ്സിൽ കൊടകര പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ 26 വയസ്സ് എന്നവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.16/02/2026::തീയതി രാവിലെ 07:45 മണിക്കും രാത്രി 11:00 മണിക്കും ഇടയിലുള്ള സമയത്താണ് പൂജാരിയുടെ വീട്ടിലെ ബെഡ്റൂമിലെ അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില വരുന്നതുമായ സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട് ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്താണ് പ്രതി തന്ത്രപൂർവ്വം അലമാരയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കൈവശപ്പടുത്തിയത്. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയായ യുവതി മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിൽപ്പന നടത്തുകയും ഇതിലൂടെ ലഭിച്ച പണം കൊണ്ട് പ്രതി പുതിയ സ്വർണ്ണാഭരണങ്ങളും, വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങുകയും പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുക്കാൻ വിനിയോഗിക്കുകയും ആർഭാട ജീവിതം നയിക്കുകയും ആണ് ചെയ്തത്. പിടിയിലാകുമ്പോൾ മോഷ്ടിച്ച സ്വർണ്ണം തന്നെ ദേഹത്ത് അണിഞ്ഞിട്ടുമുണ്ടായിരുന്നു. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി സ്കറിയ, സബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ്, സുരേഷ് ഇ എ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷീബ അശോകൻ, ഷൈജി കെ ആന്റണി, ആഷ്ലിൻ ജോൺ, ജി എസ് സി പി ഒ ഡെനിൻ കെ ജെ, അഭിലാഷ് എം എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved