കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് പിടിയിൽ
Pulamanthole vaarttha
കോഴിക്കോട്: കോഴിക്കോട് ടൗൺ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്ക് ആണ് കുത്തേറ്റത്. എടക്കാട് സ്വദേശി പ്രമോദ് കസ്റ്റഡിയിൽ. ഇവിടെ ഒരു ഹോട്ടലിലുണ്ടായ തർക്കത്തിൽ ഇടപെട്ടതാണ് ആക്രമണത്തിന് കാരണം. പരിക്ക് ഗുരുതരമല്ല. ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.15ഓടെ കോഴിക്കോട് ടൗൺ സിറ്റി സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. സ്റ്റേഷന് നേരെ എതിർവശത്തുള്ള ഹോട്ടലിൽ ചായ കുടിക്കാനെത്തിയതായിരുന്നു പ്രമോദ്. അവിടെയുള്ള ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഷാഫി സ്ഥലത്തെത്തുന്നത്. വയറിന്റെ ഭാഗത്താണ് കുത്തേറ്റത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved
