വിശുദ്ധ റമദാൻ വിളിപ്പാടകലെ; ഒരുക്കങ്ങൾ പൂർത്തിയാക്കി വിശ്വാസിലോകം
Pulamanthole vaarttha
മലപ്പുറം : ആത്മസംസ്കരണത്തിന്റെയും പുണ്യങ്ങളുടെയും വസന്തകാലമായ വിശുദ്ധ റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസി ലോകം. വിളിപ്പാടകലെ എത്തിയ പവിത്ര മാസത്തെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളാണിപ്പോൾ പുരോഗമിക്കുന്നത്. ശഅബാൻ 29-ന് മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ചയും അല്ലാത്തപക്ഷം വ്യാഴാഴ്ചയുമായിരിക്കും വ്രതാനുഷ്ഠാനത്തിന് തുടക്കമാകുക. ആരാധനാകർമങ്ങൾ കൊണ്ട് സജീവമാകുന്ന മുപ്പത് ദിനരാത്രങ്ങൾക്കായി മനസ്സും ശരീരവും പാകപ്പെടുത്തിയും ഭൗതികമായ സൗകര്യങ്ങൾ ഒരുക്കിയും ദിനമെണ്ണി കാത്തിരിക്കുകയാണ് വിശ്വാസികൾ,
റജബിലും ശഅബാനിലും ഞങ്ങൾക്ക് നീ അനുഗ്രഹങ്ങൾ ചൊരിയണേ… പവിത്രമായ റമദാനിലേക്ക് എത്തിക്കുകയും ചെയ്യണേ എന്ന പ്രാർഥനയിലായിരുന്നു കഴിഞ്ഞ രണ്ടു മാസക്കാലം വിശ്വാസികൾ. ഇതിലൂടെ റമദാന് വേണ്ടി ആത്മീയമായി തയാറെടുക്കുകയായിരുന്നു അവർ. റമദാന് തൊട്ടുമുമ്പത്തെ വെള്ളിയാഴ്ചയായ ഇന്നലെ പള്ളികളിൽ ഖതിബുമാർ പവിത്രമാസത്തിന്റെ മഹത്വത്തെക്കുറിച്ചും വ്രതശുദ്ധിയെക്കുറിച്ചും വിശ്വാസികളെ ഉണർത്തി.
കേരളീയ പാരമ്പര്യത്തിന്റെ ഭാഗമായ ‘നനച്ചുകുളി’ എന്ന
ശുചീകരണ പ്രവർത്തനങ്ങൾ വിടുകളിലും പള്ളികളിലും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ബറാഅത്ത് രാവോടെ തന്നെ വിടുകളിൽ നനച്ചുകുളി എന്ന പേരിൽ വിശുദ്ധ റമദാനു വേണ്ടിയുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. പള്ളികളും പരിസരങ്ങളും കഴുകി വൃത്തിയാക്കിയും പെയിൻ്റടിച്ചും പുതുമോടി വരുത്തിയിട്ടുണ്ട്. വീടുകളിലും സമാനമായ ശുചീകരണ പ്രവർത്തനങ്ങളാണ് നടന്നത്. ഇഫ്ത്താറിനും അത്താഴത്തിനും ആവശ്യമായ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ഓരോ കുടുംബവും.
റമദാൻ എത്തുന്നതോടെ വീടകങ്ങളും പള്ളികളും ഖുർആൻ പാരായണത്താലും പ്രാർഥനകളാലും മുഖരിതമാകും. ജീവകാരുണ്യ പ്രവർത്തനങ്ങളും ദാനധർമങ്ങളും കൊണ്ട് വിശ്വാസികൾ കൂടുതൽ ഉദാരമനസ്ക്കരാവും. പള്ളികളും മദ്റസകളും കേന്ദ്രീകരിച്ചുള്ള ഖുർആൻ പഠന ക്ലാസുകൾ, സ്വലാത്ത് മജ്ലിസുകൾ, പ്രഭാഷണ സദസ്സുകൾ എന്നിവയും ഹൃദയങ്ങളിൽ ആത്മീയ ചൈതന്യം പകരും. പള്ളികൾ കേന്ദ്രീകരിച്ച് നടക്കുന്ന കൂട്ടായ ഇഫ്താർ സംഗമങ്ങളും തറാവീഹ് നിസ്കാരങ്ങളും നാടിൻ്റെ ഐക്യവും സൗഹൃദവും വിളിച്ചോതുന്നവയായി മാറും. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി പടിഞ്ഞാറൻ മാനത്ത് റമദാൻ ചന്ദ്രിക തെളിയുന്നതും കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved