കോട്ടക്കുന്നിൽ ഇനി ആധുനിക ‘ഫുഡ് സ്ട്രീറ്റ്; ഫുഡ് സ്ട്രീറ്റ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
Pulamanthole vaarttha
പ്രവർത്തനം ഇന്നുമുതല്‍; തട്ടുകടകള്‍ ഇനി ഉന്നത നിലവാരത്തില്‍.
മലപ്പുറം : സംസ്ഥാനത്ത് നാല് നഗരങ്ങളില്സജ്ജമാക്കുന്ന ഫുഡ്സ്ട്രീറ്റുകളിലൊന്ന് മലപ്പുറം കോട്ടക്കുന്നില്‍ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷയിൽ കേരളം ഒന്നാമതാണെന്ന് മന്ത്രി വീണാ ജോർജ്. മലപ്പുറം കോട്ടക്കുന്നിൽ നിർമാണം പൂർത്തീകരിച്ച ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സംസ്ഥാനം മുന്നിലാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. വഴിയോരഭക്ഷണശാലകളില്നിന്ന്പൊതുജനങ്ങള്ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കു എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് സ്ട്രീറ്റ് സർക്കാർ തന്നെ മുൻകൈയെടുത്ത് നടപ്പാക്കുന്നത്.
ഇതുവഴി ടൂറിസം വികസനവും സാധ്യമാകും. സംസ്ഥാനത്ത് നാല് ആധുനിക ഫുഡ് സ്ട്രീറ്റുകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യത്തേത് എറണാകുളത്ത് സ്ഥാപിച്ചിരുന്നു. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നീ നഗരങ്ങളിലും ഫുഡ് സ്ട്രീറ്റുകള്‍ തുറക്കുമെന്ന് നേരത്തെപ്രഖ്യാപിച്ചിരുന്നു. കോട്ടക്കുന്നില്‍ സജ്ജമാക്കിയിരിക്കുന്നത് 1 കോടിയുടെ ഫുഡ് സ്ട്രീറ്റാണ്. മോഡേണൈസേഷന് ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായാണ് മലപ്പുറം കോട്ടക്കുന്നില്‍ ഫുഡ് സ്ട്രീറ്റ് നിര്‍മ്മിച്ചത്. മലബാർ മേഖലയിലെ ഭക്ഷ്യ ടൂറിസം മേഖലക്ക് പുതുജീവൻ നൽകുന്നതിനും പ്രാദേശിക സംരംഭകർക്കും സേവന ജീവനക്കാർക്കും നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.ഐ), നാഷണൽ ഹെൽത്ത് മിഷൻ, ഭക്ഷ്യസുരക്ഷ വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സംയുക്ത സംരംഭമായ പദ്ധതിയിൽ 12 ഭക്ഷണശാലകൾ, ഡൈനിങ് സൗകര്യം, മാലിന്യ സംസ്കരണം, സുരക്ഷാ സംവിധാനങ്ങൾ, തുടങ്ങി അവശ്യ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .ഒരു കോടി രൂപ ഉപയോഗിച്ച് കോട്ടക്കുന്നതിൽ ഫുഡ് സ്ട്രീറ്റ് നിർമാണം പൂർത്തീകരിച്ചത്. ജില്ലാ കളക്ടർ വി.ആർ. വിനോദ്, നഗരസഭ കൗൺസിലർ നജ്മ സബീർ പി.എസ്.എ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി, ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ ടി.എസ്. വിനോദ് കുമാർ, എഫ്.എസ്.എസ്.ഐ ഡെപ്യൂട്ടി ഡയറക്ടർ കെ.എൻ. ധന്യ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്ര എന്നിവർ സംസാരിച്ചു.
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില്‍ പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved

