ഷാർജയിൽ കാറിടിച്ച് ചട്ടിപ്പറമ്പ് സ്വദേശിയുടെ രണ്ട് വയസ്സുകാരനായ മകൻ മരിച്ചു;
Pulamanthole vaarttha
മരിച്ചത് പിതാവിനെ കാണാൻ സന്ദർശകവിസയിലെത്തിയ ചട്ടിപ്പറമ്പ് നെല്ലോളിയിലെ ഷറഫുദ്ദീന്റെയും സഫ്നയുടെയും മകൻ അലൻ റൂമി
ഷാർജ:പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി പിഞ്ചുബാലന്റെ വിയോഗം. ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18നാണ് അലൻ റൂമി ഷാർജയിൽ എത്തിയത്. സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശനകാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ അൽ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved