ബസ്സിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം :കൈപ്പുറം നെടുങ്ങോട്ടൂർ സ്വദേശിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
Pulamanthole vaarttha
പട്ടാമ്പി : 17 വയസ്സുള്ള ആൺകുട്ടിയെ ബസിൽവെച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽ വീട് സുനിൽകുമാറിന് (44) മൂന്നു വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴതുക ഇരക്ക് നൽകാനും വിധിയായി. പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശൻ പിള്ളയുടേതാണ് വിധി. 2023ലാണ് പ്രായപൂർത്തിയാകാത്ത അതിജീവിതനെ പ്രതി നിർത്തിയിട്ടിരുന്ന ബസിൽ ലൈംഗികമായി പീഡിപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി എസ്.ഐ സുഭാഷാണ് കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ മണി സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ച് 17 രേഖകൾ തെളിവിലേക്കായി ഹാജരാക്കി. എ.എസ്.ഐ എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved